Wednesday , March   27, 2019
Wednesday , March   27, 2019

വിസ്മയങ്ങളുടെ വർണക്കാഴ്ചകൾ

പ്രതിദിനം 4000 ലേറെ സന്ദർശകരാണ് റാമോജി ഫിലിം സിറ്റിയിലെത്തുന്നത് എന്നാണ് കണക്ക്. വർഷത്തിൽ ഏകദേശം 15 ലക്ഷത്തിനടുത്തുവരും അവരുടെ എണ്ണം. അവരിൽ പലരും ഒന്നിലധികം തവണ ഇവിടം സന്ദർശിച്ചവരാണ്. കന്യാകുമാരി മുതൽ കശ്മീർ വരെയുള്ള ഇന്ത്യക്കാരും കൂടാതെ ലോകത്തിന്റെ പലഭാഗത്തു നിന്നുള്ള വിദേശികളും അക്കൂട്ടത്തിലുണ്ട്. സിനിമയുടെ ഷൂട്ടിംഗിനെത്തുന്നവർ വേറെ. ഒരേ സമയം 25 സിനിമകൾ വരെ ഷൂട്ട് ചെയ്യാനുള്ള സൗകര്യം റാമോജി ഫിലിം സിറ്റിയിലുണ്ട്.ഇതേവരെയായി ഇന്ത്യയിലെ വിവിധ ഭാഷകളിലുള്ള 2500 ലേറെ സിനിമകൾ ഇവിടെ ചിത്രീകരിച്ചിട്ടുണ്ട് എന്നാണ് റാമോജി സിറ്റി നൽകുന്ന വിവരം. 

കാഴ്ചകൾ...
കണ്ടാലും കണ്ടാലും മതിവരാത്ത വിസ്മയങ്ങളുടെ വർണക്കാഴ്ചകൾ...
അത് ഓരോ സന്ദർശകന്റെയും കണ്ണും മനസ്സും കുളിർപ്പിക്കുകയും ത്രസിപ്പിക്കുകയും ചെയ്യും. സ്വപ്‌നത്തിലാണോ അതോ സ്വർഗത്തിലാണോ എന്ന് നാം മതിഭ്രമത്തോടെ ചിന്തിച്ചുപോകുന്ന അവിസ്മരണീയമായ മുഹൂർത്തം. അത്രമാത്രം ആകർഷകവും വശ്യമനോഹരവും വൈവിധ്യമാർന്നതുമാണ് ഇവിടെ ഒരുക്കിയിരിക്കുന്ന കാഴ്ചകൾ ഓരോന്നും. ഭൂമിയിലൊരു സ്വർഗമുണ്ടെങ്കിൽ അതിതാണ് എന്ന് നമ്മെക്കൊണ്ട് നിസ്സംശയം പറയിക്കുന്ന മായക്കാഴ്ചകളുടെ ഈ വിസ്മയ ലോകമാണ് ലോക പ്രസിദ്ധമായ റാമോജി ഫിലിം സിറ്റി!
തെലങ്കാനയിലാണ് സന്ദർശകരുടെ പറുദീസയായ ഈ സ്വപ്‌ന നഗരി നിലകൊള്ളുന്നത്. ഹൈദരാബാദിലോ സെക്കന്തരാബാദിലോ ട്രെയിനിൽ ചെന്നിറങ്ങണം. അവിടെ നിന്നും ഏകദേശം 28 - 30 കിലോ മീറ്റർ ദൂരമുണ്ട് ഈ ടൂറിസ്റ്റ് സ്‌പോട്ടിലേക്ക്. വിജയവാഡ നാഷണൽ ഹൈവേ നമ്പർ 9 ൽ, ഹൈദരാബാദിലെ ഹയാത്ത് നഗരത്തിനടുത്താണ് റാമോജി ഫിലിം സിറ്റി. 40 - 45 മിനിട്ട് നേരം ബസിൽ യാത്ര ചെയ്യണം. ഹൈദരാബാദ്, സെക്കന്തരാബാദ് റെയിൽവേ സ്റ്റേഷനുകളുടെ പരിസരത്തു നിന്നു തന്നെ ഫിലിം സിറ്റിയിലേക്ക് പത്തും പതിനഞ്ചും മിനിട്ടുകളുടെ ഇടവേളകളിൽ സിറ്റി ബസുകൾ പുറപ്പെടുന്നുണ്ട്. കൂടാതെ റാമോജി ഫിലിം സിറ്റിയുടെ വകയായി തന്നെ ഓടുന്ന പ്രത്യേക വാഹനങ്ങളും ഇവിടങ്ങളിൽ നിന്നും സന്ദർശകരെ കൊണ്ടുപോവുകയും തിരിച്ചു കൊണ്ടുവരികയും ചെയ്യുന്നു.
1996 ലാണ് റാമോജി ഫിലിം സിറ്റി രൂപം കൊള്ളുന്നത്. പ്രമുഖ തെലുഗു സിനിമാ നിർമാതാവും മാധ്യമ രാജാവും വ്യവസായിയുമായ റാമോജി റാവുവാണ് ഇതിന്റെ സ്ഥാപകൻ. പ്രശസ്തമായ ഈനാട് ദിനപത്രത്തിന്റെയും ടി വി ശൃംഖലയുടെയും ഉടമയാണ് അദ്ദേഹം. റാമോജി ഗ്രൂപ്പ്, അവരുടെ ഉടമസ്ഥതയിൽ തന്നെയുള്ള ഉഷാകിരൺ മൂവിസിന്റെ ബാനറിൽ ഹിന്ദി, തെലുഗ്, തമിഴ്, മലയാളം, കന്നഡ, മറാത്തി, ബംഗാളി ഭാഷകളിലായി 100 ലേറെ സിനിമകൾ നിർമിച്ചിട്ടുണ്ട്. അവയിൽ മിക്കതും പണം വാരിക്കൂട്ടിയ പടുകൂറ്റൻ ഹിറ്റുകളുമായിരുന്നു. അങ്ങനെ കിട്ടിയ വമ്പൻ ലാഭത്തിൽ നിന്നും ഒരു വിഹിതം സ്വരുക്കൂട്ടിയാണ് റാമോജി റാവു, ഇന്ന് 1700 ഏക്കറിൽ ഏറെ പരന്നു കിടക്കുന്ന ഈ അത്ഭുത നഗരി പണികഴിപ്പിച്ചത്.


സിനിമകൾ നിർമിക്കാൻ നിരവധി ലൊക്കേഷനുകളിൽ ഓടി നടന്ന് അലച്ചിലും അനാവശ്യമായ പണച്ചെലവും ഏറെ സഹിച്ച ആളായിരുന്നു റാമോജി റാവു. ഈ ബുദ്ധിമുട്ടുകളൊക്കെ ഒഴിവാക്കിക്കൊണ്ട് ഒരു സിനിമയുടെ നിർമാണത്തിന് ആവശ്യമായ സർവതും ഒരു കുടക്കീഴിൽ അണിനിരത്തണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. അങ്ങനെയാകുമ്പോൾ സിനിമാ നിർമാണം കുറേക്കൂടി ആയാസ രഹിതവും പണച്ചെലവു കുറഞ്ഞതുമായിത്തീരും എന്നദ്ദേഹം കണക്കു കൂട്ടി. അതിന്റെ അനന്തരഫലമായിട്ടാണ് റാമോജി ഫിലിം സിറ്റി എന്ന മഹാനഗരം നിർമിക്കപ്പെടുന്നത്. സ്‌ക്രിപ്റ്റുമായി വരൂ, ഒരു സമ്പൂർണ സിനിമയുമായി മടങ്ങൂ എന്നതാണ് ഈ ഫിലിം നഗരി സിനിമാക്കാരോട് പറയുന്ന പ്രലോഭനപരമായ മുദ്രാവാക്യം.
പ്രശസ്തമായ ഒരു ഫിലിം സ്റ്റുഡിയോ കോംപഌക്‌സായി ചുരുങ്ങിയ കാലത്തിനുള്ളിൽ റാമോജി സിറ്റി വളർന്നു. ലോകത്തിലെ ഏറ്റവും വലിയ ഫിലിം സ്റ്റുഡിയോ കോംപഌക്‌സ് എന്ന് റാമോജി സിറ്റിക്ക് ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്‌സ് അംഗീകാരവും നൽകി. ലോക സിനിമയുടെ ആസ്ഥാനമായ ഹോളിവുഡിലെ യൂണിവേഴ്‌സൽ സ്റ്റുഡിയോയുടെ ആ നിലയിലുള്ള ഏറെക്കാലത്തെ കുത്തക തകർക്കാനും റാമോജി ഫിലിം സിറ്റിക്ക് കഴിഞ്ഞു. അതോടെ ഹോളിവുഡ് ചലച്ചിത്ര നിർമാതാക്കളുടെ പോലും ശ്ര ദ്ധ ഇവിടേക്ക് പതിയാൻ തുടങ്ങി. (പ്രസിദ്ധ ഹോളിവുഡ് ചിത്രമായ ക്രോ ക്കോഡൈൽ-2 ന്റെ കുറെ ഭാഗം ചിത്രീകരിച്ചത് ഇവിടെയായിരുന്നു) 
അതു കണക്കിലെടുത്ത് കൊണ്ട് ഈ ഫിലിം സിറ്റിയെ ഒരു വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റാൻ കൂടിയാണ് റാമോജി റാവു ശ്രമിച്ചത്. ആ ഉദ്യമത്തിൽ അദ്ദേഹം ഗംഭീരമായി വിജയിക്കുകയും ചെയ്തു. അതിന്റെ ഫലമായിട്ടാണ് ഇന്ന്, തെന്നിന്ത്യയിലെ മാത്രമല്ല, ഇന്ത്യയിലെ തന്നെ അറിയപ്പെടുന്ന പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായി ഇവിടം മാറിയത്. പ്രായ, ദേശ, ഭാഷാ ഭേദമെന്യേ എല്ലാ സന്ദർശകരെയും അതിരില്ലാത്ത ആഹഌദത്തി ന്റെ സുവർണ നിമിഷങ്ങളിൽ ആറാടിക്കും വിധം ആകർഷണീയമായിട്ടാണ് ഇവിടെ കാഴ്ചകൾ ഒരുക്കിയിട്ടുള്ളത്. പ്രകൃതിദത്തമായ കാഴ്ചകളൊരുപാടുണ്ട്. ഒപ്പം കൃത്രിമമായി ഉണ്ടാക്കിയെടുത്തവയും. അവയിൽ കൃത്രിമമേത്, അ ല്ലാത്തതേത് എന്ന് തിരിച്ചറിയാനാണ് നമ്മൾ പ്രയാസപ്പെടുക. അത്രയേറെ തൻമയത്വമുണ്ട് കൃത്രിമക്കാഴ്ചകൾക്കു പോലും. 
സന്ദർശകരെ ത്രസിപ്പിച്ച് നിർത്തുന്ന തരത്തിൽ ഗംഭീര്യമുള്ള ശബ്ദ ഘോഷങ്ങൾ പുറപ്പെടുവിക്കുന്ന 47 സ്റ്റേജുകളുണ്ട് റാമോജി സിറ്റിയുടെ വി വിധ ഭാഗങ്ങളിലായി. കൂടാതെ ആംഫി തിയേറ്റർ, ടിമ്പർ ലാന്റ്, വീഡിയോ ഗെയിം പാർലറുകൾ, ട്രെയിൻ റസ്റ്റോറന്റ ്(പണ്ടത്തെ കൽക്കരി എഞ്ചിൻ മാ തൃകയിൽ ഉണ്ടാക്കിയത്) ടോയ് ലാന്റ്, അഡ്വഞ്ചർ ലാന്റ്, ജിംനേഷ്യം, ഹെ ൽത്ത് ക്ലബുകൾ എന്നിവയും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. സന്ദർശകരെ ആ കർഷിക്കാനായി ലൈവ് സ്റ്റണ്ട് ഷോകൾ, മാജിക് പ്രദർശനങ്ങൾ, മൂവി മാജിക് എന്നിവയുടെ പ്രദർശനങ്ങളും ഇടവിട്ട സമയങ്ങളിൽ ഇവിടെ അരങ്ങേറുന്നു. 
അതിമനോഹരമായ അമ്യൂസ്‌മെന്റ് പാർക്കാണ് ഇവിടെ എത്തുന്ന സന്ദ ർശകരെ ഏറെ ആകർഷിക്കുന്ന ഒരു പ്രധാന കാഴ്ച. കണ്ണഞ്ചിപ്പിക്കുന്ന വർ ണവൈവിധ്യങ്ങളുടെ അകമ്പടിയോടെ ഉയരുന്ന ശ്രുതിസാന്ദ്രമായ സംഗീതത്തിന്റെ താളത്തിനൊപ്പിച്ച് നിശ്ചിത സമയത്തെ ഇടവേളകളിൽ പ്രവർത്തിക്കു ന്ന ജലധാരാ യന്ത്രങ്ങളുടെ മനം മയക്കുന്ന നൃത്ത വിരുന്നാണ് മറ്റൊന്ന്. നി രവധി നിറങ്ങളിലും രൂപങ്ങളിലും വലിപ്പത്തിലും വിരിഞ്ഞു നിൽക്കുന്ന പൂ ക്കളും മാത്രമല്ല ചെടികളും മരങ്ങളും നിറഞ്ഞ പൂന്തോട്ടങ്ങൾ മറ്റൊരു ഹൃ ദ്യമായ കാഴ്ചയാണ്. വിവിധ തരം പക്ഷികൾ ഉൾക്കൊള്ളുന്ന ഒരു ബേഡ് സാങ്ച്വറി, അപൂർവം ചിത്രശലഭങ്ങളുടെ പാർക്ക്, പലതരം കാറുകളുടെ ഒ രു മ്യൂസിയം എന്നിവയും ഈ ഫിലിം നഗരിയിലുണ്ട്. കൂടാതെ നിറയെ പൂവി ട്ടു നിൽക്കുന്ന അശോക മരങ്ങൾ, കൃത്രിമ ജലാശയങ്ങൾ, റൈഡുകൾ, റോ ഡുകൾ, പാർക്കുകൾ, തെരുവുകൾ എന്നിവയും ഇവിടെ ധാരാളമായി കാ ണാൻ കഴിയും.
മുഗൾ കാലഘട്ടത്തിൽ പണിത ഫത്തേപ്പൂർ സിക്രി, താജ്മഹൽ, ഗാർ ഡനുകൾ എന്നിവ അതേപടി ഇവിടെ പുനർനിർമിച്ചതു കാണുമ്പോൾ ഏറെ നേരത്തേക്ക് നാം അമ്പരന്നു പോകും. അക്കാലത്തെ കൊട്ടാരങ്ങളുടെ ഉൾഭാഗങ്ങൾ അതിന്റെ ഭംഗിയും തനിമയും ഗാംഭീര്യവും ഒട്ടും നഷ്ടപ്പെടാതെ ഇവിടെ സെറ്റിട്ടിരിക്കുന്നത് അതിശയിപ്പിക്കുന്ന മറ്റൊരു കാഴ്ചയാണ്. അതിന് പിന്നിൽ പ്രവർത്തിച്ചവരെ അറിയാതെ നാം മനസ്സു കൊണ്ട് നമിച്ചു പോകും. പ്രസിദ്ധമായ വൃന്ദാവൻ ഗാർഡനും ലാൽബാഗും ഇവിടെ കാണാം. ഈഫൽ ടവറാണ് മറ്റൊരു വിസ്മയക്കാഴ്ച. മെട്രോപൊളിറ്റൻ നഗരം, അപ്പാർട്ടുമെന്റുകൾ, ഷോപ്പിംഗ് കോംപഌക്‌സ്, എയർപോർട്ട് ടെർമിനൽ, റെയിൽവേ സ്റ്റേഷ ൻ, ജ്വല്ലറികൾ, പോലീസ് ഔട്ട്‌പോസ്റ്റ്, ജയിൽ തുടങ്ങിയവയൊക്കെ യാഥാ ർഥ്യത്തെ വെല്ലും വിധം ഇതിനകത്ത് കൃത്രിമമായി നിർമിച്ചെടുത്തിട്ടുണ്ട്. ബാഹുബലിക്ക് വേണ്ടി മലയാളിയായ സാബുസിറിൾ ഒരുക്കിയ അത്ഭുതകരമായ സെറ്റുകളിൽ പലതും ഇപ്പോഴിവിടെ പുതുതായി പണിതിട്ടുണ്ട്. ഇന്ന് ഇവിടെ എത്തുന്ന സന്ദർശകരെ ഏറെ ആകർഷിക്കുന്ന ഘടകവും അതാണ്. 
രാവിലെ 9 മണി മുതൽ വൈകുന്നേരം 5.30 വരെയാണ് ഇവിടുത്തെ സാധാരണ സന്ദർശക സമയം. മുതിർന്നവർക്ക് 1150 രൂപയും കുട്ടികൾക്ക് 950 രൂപയുമാണ് ടിക്കറ്റ് നിരക്കുകൾ (ഈ നിരക്കിൽ റാമോജി ഫിലിം സിറ്റിക്കകത്ത് നാം കഴിക്കുന്ന ഭക്ഷണം ഉൾപ്പെടില്ല). എന്നാൽ അവധിക്കാലത്തും ചില വിശേഷ അവസരങ്ങളിലും സന്ദർശന സമയത്തിനും ടിക്കറ്റ് നിരക്കുകളിലും മാറ്റം വരാറുണ്ട്. ഫിലിം സിറ്റിക്കകത്തെ കാഴ്ചകൾ ചുറ്റി ക്കാണാൻ ചുവന്ന നിറത്തിൽ കൗതുകം ജനിപ്പിക്കുന്ന വിന്റേജ് ബസുകൾ ഒരുക്കിയിട്ടുണ്ട്. ഇവയിലെ യാത്ര സൗജന്യമാണ്.


റാമോജി ഫിലിം സിറ്റിയോടനുബന്ധിച്ചു തന്നെ സന്ദർശകർക്ക് താമസത്തിനായി പ്രധാനപ്പെട്ട 4 ഹോട്ടലുകളുണ്ട്. സപ്ത നക്ഷത്ര ഹോട്ടലായ സിത്താര യാണ് ഒന്ന്. പഞ്ചനക്ഷത്ര ഹോട്ടലായ താര യാണ് മറ്റൊന്ന്. ഹോട്ടൽ സഹാറയും ഡോൾഫിനുമാണ് മറ്റു രണ്ടെണ്ണം. ഉഗ്രൻ താമസ സൗകര്യങ്ങളാണ് ഇവിടെ. പക്ഷേ, സാധാരണക്കാരന് താങ്ങാൻ കഴിയാത്ത ചാർജാ ണ് എന്നു മാത്രം. എങ്കിലും മിക്കാവാറും എല്ലാ ദിവസങ്ങളിലും ഇവിടെ റൂ മുകൾ മുഴുവൻ താമസക്കാരെക്കൊണ്ട് നിറഞ്ഞിരിക്കും. വലിയ സിനിമാ താ രങ്ങൾ, സംവിധായകർ, നിർമാതാക്കൾ, വമ്പൻ ബിസിനസുകാർ, വിദേശിക ൾ എന്നിവരാണ് ഇവിടുത്തെ പതിവു താമസക്കാർ. ഇതു കൂടാതെ സഹാറ ഷെയറിംഗ്, ശാന്തി നികേതൻ, വസുന്ധര വില്ല, ഗ്രീൻസ് ഇൻ തുടങ്ങിയ താ മസ ഇടങ്ങളും ഇവിടെയുണ്ട്. സാധാരണ സന്ദർശകർക്ക് അവരുടെ സാമ്പത്തിക സ്ഥിതിക്കനുസരിച്ച് താമസിക്കാൻ റാമോജി ഫിലിം സിറ്റിക്ക് പുറത്ത് ഒന്നു രണ്ടു കിലോ മീറ്റർ ചുറ്റളവിൽ നിരവധി ഹോട്ടലുകൾ വേറെയുമുണ്ട്. 
സന്ദർശകർക്ക് അവരുടെ ഇഷ്ടാനുസരണം ഏതു തരം ഭക്ഷണവും ല ഭിക്കുന്ന റസ്റ്റോറന്റുകൾ റാമോജി സിറ്റിയിൽ സുലഭമാണ്. കേരളീയ രീതിയി ൽ ഇലയിട്ട് ഊണ് കഴിക്കണോ? ഗംഗാജമുനാ റസ്റ്റോറന്റിൽ കയറിയാൽ മതി. ഒന്നാംതരം വെജിറ്റേറിയൻ ഊണാണിവിടെ. സസ്യാഹാരം കിട്ടുന്ന മ റ്റൊരിടം ചാണക്യ റസ്റ്റോറന്റ് ആണ്. ഇനി വെജിറ്റേറിയനും നോൺവെജിറ്റേറിയനും വേണോ? ഫാസ്റ്റ് ഫുഡ് റസ്റ്റോറന്റായ ഗൺസ്‌മോക്കിൽ ചെന്നാൽ മതി. കുട്ടികൾക്ക് തിന്നും കുടിച്ചും അടിച്ചു പൊളിക്കണോ? പഌനറ്റ് ഫുഡ് റസ്റ്റോറന്റിൽ അതിനുള്ള സൗകര്യങ്ങളൊക്കെ ഒരുക്കിയിട്ടുണ്ട്.
പുതുതായി വിവാഹിതരായവർക്ക് പ്രത്യേക ഹണിമൂൺ പാക്കേജുകൾ റാമോജി ഫിലിം സിറ്റിയിൽ തയ്യാറാക്കി കൊടുക്കുന്നുണ്ട്. അത്തരക്കാർക്കാ യി ഹണിമൂൺ കോട്ടേജുകൾ, ഭക്ഷണം, ദൃശ്യവിരുന്നുകൾ എന്നിവ ഒരുക്കാൻ ഇവന്റ് മാനേജ്‌മെന്റ് വിദഗ്ധർ സദാ സന്നദ്ധരാണ്. ഹണി മൂൺ കപ്പി ൾസിന് അവരാഗ്രഹിക്കുന്ന ഏതു സിനിമയിലെ പാട്ടു രംഗങ്ങൾക്കും അനുസൃതമായി മേക്കപ്പിട്ടു തരും. പാട്ടു സീനുകൾക്കാവശ്യമായ പുന്തോട്ടത്തിന്റെ യും സ്ഥലങ്ങളുടെയും പ്രകൃതി ദൃശ്യങ്ങളുടെയും സെറ്റു തയ്യാറാക്കാനും  ആളുകൾ റെഡിയാണ്. ഇഷ്ട ഗാനങ്ങളുടെ അകമ്പടിയോടെ അവർക്കിവിടെ ചുവടുകൾ വെയ്ക്കാം...ആടിപ്പാടാം...അഭിനയിക്കാം. അവയൊക്കെ വീഡിയോയിൽ പകർത്താനും ആളുകളുണ്ട്. ഇനി സ്റ്റിൽ ഫോട്ടോ മതിയെങ്കിൽ അതിനും സൗകര്യമുണ്ട്. കോട്ടേജ് ഒഴിയുമ്പോഴേക്കും ഹണിമൂൺ ഡിവിഡി അല്ലെങ്കിൽ സ്റ്റിൽ ഫോട്ടോ ആൽബം റെഡിയായിരിക്കും.


പ്രതിദിനം 4000 ലേറെ സന്ദർശകരാണ് റാമോജി ഫിലിം സിറ്റിയിലെത്തുന്നത് എന്നാണ് കണക്ക്. വർഷത്തിൽ ഏകദേശം 15 ലക്ഷത്തിനടുത്തുവരും അവരുടെ എണ്ണം. അവരിൽ പലരും ഒന്നിലധികം തവണ ഇവിടം സ ന്ദർശിച്ചവരാണ്. കന്യാകുമാരി മുതൽ കശ്മീർ വരെയുള്ള ഇന്ത്യക്കാരും കൂ ടാതെ ലോകത്തിന്റെ പലഭാഗത്തു നിന്നുള്ള വിദേശികളും അക്കൂട്ടത്തിലുണ്ട്. സിനിമയുടെ ഷൂട്ടിംഗിനെത്തുന്നവർ വേറെ. ഒരേ സമയം 25 സിനിമകൾ വ രെ ഷൂട്ട് ചെയ്യാനുള്ള സൗകര്യം റാമോജി ഫിലിം സിറ്റിയിലുണ്ട്. ഇതേവരെയായി ഇന്ത്യയിലെ വിവിധ ഭാഷകളിലുള്ള 2500 ലേറെ സിനിമകൾ ഇവിടെ ചിത്രീകരിച്ചിട്ടുണ്ട് എന്നാണ് റാമോജി സിറ്റി നൽകുന്ന വിവരം. 
ഇത്രയധികം സന്ദർശകരെത്തുന്ന സ്ഥലമായിട്ടും റാമോജി സിറ്റിയിലെ വൃത്തിയും വെടിപ്പും നമ്മേ അതിശയിപ്പിക്കും. നിരവധി ഗാർബേജ് ബാഗുക ളും ഡസ്റ്റ്ബിന്നുകളും അവിടവിടെ സ്ഥാപിച്ചിട്ടുണ്ട്. എങ്കിലും കഴിക്കുന്ന ഭ ക്ഷണത്തിന്റെ അവശിഷ്ടങ്ങളും മറ്റും അശ്രദ്ധയോടെ തോന്നുന്നിടത്ത് ഉപേക്ഷിക്കുന്ന സന്ദർശകർ നിരവധിയാണ്. അവയൊക്കെ ക്ഷമയോടെ അപ്പപ്പോ ൾ നീക്കം ചെയ്യാൻ കാര്യക്ഷമമായ ഒരു ശുചീകരണ വിഭാഗം ഇവിടെ സദാ ജാഗ്രതയോടെ പ്രവർത്തിക്കുന്നുണ്ട്. ഒരർഥത്തിൽ ഇവരുടെ സ്തുത്യർഹമായ സേവനമാണ് ഈ സ്വപ്‌ന നഗരിയെ നിലനിർത്തുന്ന വൃത്തിക്കും വെടിപ്പിനും ആധാരം.
കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന വിശാലമായ വിസ്മയ കാഴ് ചകളുടെ വൈവിധ്യം മുഴുവനും ഒറ്റ ദിവസം കൊണ്ട് കണ്ടു തീർക്കാനാവില്ല എന്നതാണ് വാസ്തവം. സന്ദർശകരായി റാമോജി ഫിലിം സിറ്റിയിലെത്തി മടങ്ങുമ്പോൾ നമ്മെ സങ്കടപ്പെടുത്തുകയും അലോസരപ്പെടുത്തുകയും ചെയ്യു ന്ന പ്രധാന കാര്യവും അതു തന്നെ. ഒരു ദിവസത്തിന് ഇത്രയും നീളം പോ രെന്ന് വരെ നമുക്കപ്പോൾ തോന്നിപ്പോകും. 
വൈകുന്നേരത്തോടെ സന്ദർശന സമയം അവസാനിക്കുമ്പോൾ കണ്ടതിലും എത്രയോ കൂടുതൽ കാഴ്ചകൾ കാണാനായി പിന്നെയും ബാക്കിയുണ്ടാകും. അവയൊന്നും കാണാൻ ഭാഗ്യമുണ്ടായില്ലല്ലോ എന്ന ദുഃഖത്തോടെ വേണം മനസ്സിനെ മടിയോടെ മടക്കിവിളിച്ച് അവിടെ നിന്നും മടങ്ങാൻ. അതു നമ്മളിൽ ഉണ്ടാക്കുന്ന പ്രയാസം ചില്ലറയല്ല. അപ്പോഴേക്കും ഒരിക്കൽ കൂടി ഈ സ്വപ്‌ന നഗരിയിൽ വരണമെന്ന മോഹം ഓരോ സന്ദർശകന്റെയും മനസ്സിൽ അതിജീവിക്കാനാവാത്ത ഒരു പ്രലോഭനം പോലെ പടരാൻ തുടങ്ങിയിരിക്കും.