Tuesday , May   22, 2018
Tuesday , May   22, 2018

ആരാധ്യയെ നോക്കുന്നത് ഐശ്വര്യ തന്നെ 

സെലിബ്രിറ്റി അമ്മമാർക്ക് എന്താണ് തിരക്ക്. സൗന്ദര്യവും ബോഡി ഫിറ്റ്‌നസും നോക്കി വീട്ടിൽ ഇരുന്നാൽ പോരെ. വീട്ടുകാര്യങ്ങൾ ഉൾപ്പെടെ കുഞ്ഞുങ്ങളുടെ കാര്യം നോക്കാൻ ജോലിക്കരുടെ ഒരു നിര തന്നെയില്ലേ എന്നു ചോദിക്കുന്നവരോട് ഐശ്വര്യയ്ക്കുണ്ട് ചിലത് പറയാൻ. തന്റെ മകളുടെ കാര്യങ്ങൾ നോക്കുന്നത് താൻ തന്നെയാണെന്നാണ് താരം പറയുന്നത്. വോഗ് മാഗസീനു നൽകിയ അഭിമുഖത്തിലാണ് ഐശ്വര്യ മാതൃത്വത്തിനെ കുറിച്ചും ജീവിത ശൈലിയെ കറിച്ചും വെളിപ്പെടുത്തിയത്്.  എല്ലാ വേദികളിലും യാത്രകളിലും മകൾ ആരാധ്യയും കൂടെയുണ്ടാകാറുണ്ട്. അതിന്റെ കാരണവും ഐശ്വര്യ വെളിപ്പെടുത്തിയിട്ടുണ്ട്. ജീവിതത്തിൽ വിവിധ തരം അനുഭവങ്ങൾ മകൾക്ക് നൽകാൻ വേണ്ടിയാണ് യാത്രകളിലും പാർട്ടികളിലും  ഒപ്പം കൂട്ടുന്നത്. എത്ര തിരക്കായാലും മകളുടെ കാര്യങ്ങൾ താൻ തന്നെ നോക്കുമെന്ന് നേരത്തെ ഉറപ്പിച്ചിരുന്നു. അതു പോലെ തന്നെയാണ് ഇപ്പോഴും കാര്യങ്ങൾ മുന്നോട്ട് പോകുന്നത്. ആരാധ്യയുടെ കാര്യങ്ങൾ നോക്കാൻ തന്നെ സഹായിക്കുന്ന ഒരു വയസായ സ്ത്രീയാണെന്നും . അവരല്ലാതെ കാര്യങ്ങൾ നോക്കാൻ മറ്റാരുമില്ലെന്നും താരം പറ!ഞ്ഞു.

കഴിഞ്ഞ കുറച്ചു നാളുകളായി ബോളിവുഡ് ഗോസിപ്പ് കോളങ്ങളിൽ ഒളിഞ്ഞും തെളിഞ്ഞും കോൾക്കുന്ന ചോദ്യമായിരുന്നു ഇത്. ചോദ്യങ്ങൾക്കുള്ള ഉത്തരം ഇപ്പോൾ ഐശ്വര്യ തന്നെ നൽകിയിട്ടുണ്ട്. സെലിബ്രിറ്റി പദവിയല്ല മാതൃത്വമാണ് വലുത് പ്രസവ ശേഷം താരത്തിന്റെ ശരീരത്തിനുണ്ടായ മാറ്റങ്ങൾ ബോളിവുഡ് ഗോസിപ്പ് കോളങ്ങളിൽ് ചർച്ചയായിരുന്നു. ശരീരം ഭാരം വർധിച്ചു, സൗന്ദര്യം കുറ!ഞ്ഞുവെന്ന് പറഞ്ഞ് താരത്തിന്റെ ഫാൻസ് രംഗത്തെത്തിയിരുന്നു. എന്നാൽ ഇതൊന്നും തന്നെ ബാധിക്കുന്ന കാര്യമല്ലെന്നായിരുന്നു താരത്തിന്റെ നിലപാട്. അഴകല്ല മാതൃത്വമാണ് വലുതെന്നുള്ള ഐശ്വര്യയുടെ നിലപാടിനെ വിമർശിച്ച് നിരവധി പേർ രംഗത്തെത്തിയിരുന്നു. 


 

Latest News