Monday , January   21, 2019
Monday , January   21, 2019

പ്രവാസ പ്രതിഭകളുടെ നടന ചാരുത

വൈവിധ്യം നിറഞ്ഞ ഇന്ത്യൻ സംസ്‌കൃതിയിലേക്കുള്ള താളനിബദ്ധമായ ചുവടുവെപ്പുകളായിരുന്നു അത്. ചൈനീസ് അതിർത്തിയിൽ നിന്ന് തുടങ്ങി തിരുവനന്തപുരം പാങ്ങോട് പട്ടാള ക്യാമ്പ് വരെ നീണ്ട തന്റെ സൈനിക ജീവിത സ്മരണകൾ അയവിറക്കാൻ ആ പ്രദേശങ്ങളിലെ നൃത്തരൂപങ്ങളുടെ പുനരാവിഷ്‌കാരത്തിന് കഥ പറച്ചിലിലൂടെ ശ്രമിക്കുകയായിരുന്നു റിട്ടയേഡ് കേണൽ നായർസാബ്.

ചൈനീസ് നൃത്തച്ചുവടുകളിൽ നിന്ന് ആരംഭിച്ച് കേരളത്തിന്റെ തനത് നൃത്തമായ മോഹിനിയാട്ടത്തിൽ അവസാനിച്ച കളേഴ്‌സ് ഓഫ് ഇന്ത്യ എന്ന നൃത്തരാത്രിക്ക് ഇന്ത്യൻ കോൺസുലേറ്റിൽ അരങ്ങൊരുക്കിയത് ജിദ്ദ കേരള കലാസാഹിതിയായിരുന്നു. പശ്ചാത്തലത്തിൽ അതത് സംസ്ഥാനങ്ങളുടെ സവിശേഷമായ പ്രതീകാത്മക ദൃശ്യ വിന്യാസം നൃത്തരൂപങ്ങളെ മികവുറ്റതാക്കി.


ജിദ്ദയിലെ അറിയപ്പെടുന്ന നർത്തകിയും കോറിയാഗ്രഫറുമായ പ്രസീദാ മനോജ് ചിട്ടപ്പെടുത്തിയ ചൈനീസ് നൃത്തത്തിൽ മാളവിക, ടെഫി, താനിയ, രൂപേന്ദു, സവേരിയ, നിമ, കൃതിക, നിഹ, സ്‌നേഹ, അലീന എന്നിവരാണ് ചുവടുകൾ വെച്ചത്. ഉണ്ണിമായ രാജീവ് അരങ്ങൊരുക്കിയ കഥക് നൃത്തത്തിൽ ഉണ്ണിമായ, നന്ദന പ്രസാദ്, നേഹ സജീവ്, മേഘ്‌ന ജ്യോതിഷ്. ഗായത്രി വിനോദ് കുമാർ എന്നിവർ ചുവടുകൾ വെച്ചു. ഷാനി ഷാനവാസാണ് പഞ്ചാബി നൃത്തം സംവിധാനം ചെയ്തത്.

ഹന്ന ഷാനവാസ്, ഹാല റാസിഖ്, നിവേദിത പ്രകാശ്, ടെസ്സ് ജോമോൻ, ആഖിഫ ബൈജു, നൈറ കലാം, ലക്ഷ്മി ഉദയ്, ഹിബ അമീൻ എന്നിവരാണ് പഞ്ചാബി നൃത്തം അവതരിപ്പിച്ചത്. ദർബാറുകളുടെ പശ്ചാത്തലത്തിൽ ബോളിവുഡ് നൃത്തച്ചുവടുകളുമായി റനീം ഫാത്തിമ ബാബു, സംറ ഫാത്തിമ ബാബു, ഹിബ താജുദ്ദീൻ, സാറ ഷാജഹാൻ, നസ്‌നിൻ നിസാം ബാബു, ഹനാൻ സൂരജ് എന്നിവർ അരങ്ങിലെത്തി. സെലീനാ മുസാഫിറാണ് ഈ നൃത്തം ചിട്ടപ്പെടുത്തിയത്. കലാസാഹിതി വനിതാവിഭാഗം അവതരിപ്പിച്ച രാജസ്ഥാനി നൃത്തത്തിൽ ഷീല പ്രസാദ്, സുനിത പ്രകാശ്, നെൽജു മുഷ്ത്താഖ്, ലിജി സജി, ശാലിനാ രാജീവ്, ഷാനി ഷാനവാസ്, ദീപ ജോൺസൺ, സെറിൻ ഷാജഹാൻ എന്നിവർ ചുവടുകൾ വെച്ചു. 


നാടൻ പാട്ടും നൃത്തവുമായി അരങ്ങിലെത്തിയത് ജോ അന്ന സജി, റൈമ നിഷാദ്, ആയിഷ സഹ്ബിയ കാനൂഷ്, നസ്‌നിൻ ഫാത്തിമാ ജിഫ്തിഖർ, അയാൻ മുഹമ്മദ്, ഹാദി താജുദ്ദീൻ, ആദിദേവ് പ്രകാശൻ, ശ്രീകർ സന്തോഷ്, മറിയം റാസിഖ്, യാസീൻ റാസിഖ്, ഇശൽ ഫസ്‌ലിൻ, ഫൈഹ റസ്‌ലിൻ, അദൈ്വത് കുറുപ്പ് മധു, ആരവ് കുറുപ്പ് മധു എന്നിവരായിരുന്നു. സ്റ്റെഫി നിഷാദ്, നെഹ്‌ല സൂരജ്, ഫാത്തമാ ഷെറിൻ എന്നിവരാണ് ഈ നൃത്തം സംവിധാനം ചെയ്തത്. ആൺകുട്ടികളുടെ ബോളിവുഡ് നൃത്തം ചിട്ടപ്പെടുത്തി സ്റ്റെബിൻ സജി, സാഹിൽ ഷാജഹാൻ എന്നിവരായിരുന്നു. അഭിനവ്, ദുഷ്യന്ത്, മാസിൻ, അദ്‌നാൻ, നഷ്‌വാൻ, മുഹമ്മദ് റോഷൻ എന്നിവരാണ് അരങ്ങിലെത്തിയത്. 


മാർഗംകളി ലിജി സജിയാണ് ചിട്ടപ്പെടുത്തിയത്. ഉണ്ണിമായ, നന്ദന, സ്‌നേഹ, ആർദ്ര, അഷിദ മേരി, ടാനിയ, അനിഷ. അനഘ എന്നിവരായിരുന്നു മാർഗം കളിക്കാർ. ജിദ്ദയിലെ പ്രശസ്ത കോറിയോഗ്രഫറും കലാകാരിയുമായ പുഷ്പ സുരേഷാണ് ഭരതനാട്യം അരങ്ങിലെത്തിച്ചത്.

കാവ്യാ സുരേഷ്, അധ്വിക പി. നായർ, വിഷ്ണുമായ രാജീവ്, മാളവിക, രവികൃഷ്ണൻ, ശ്രീനന്ദ കുറുങ്ങാട്ട്, അലോണ, ഹിബ ഷാനവാസ്, ആര്യ, അരുണിമ, ബിനു, മേഘ സജീവ്, നേഹ സജീവ്, ഗായത്രി നമ്പ്യാർ, ഗായത്രി വിനോദ് കുമാർ, ലോകദർശിനി, നിഹാരിക വിനോദ് എന്നിവരാണ് ഭരതനാട്യം അവതരിപ്പിച്ചത്.

പ്രശസ്ത നർത്തകിയും എഴുത്തുകാരിയുമായ ഷെൽനാ വിജയ് ചിട്ടപ്പെടുത്തിയ മോഹിനിയാട്ടത്തിൽ സ്മൃതി സജി, ലമ്യ ഇക്ബാൽ, അമൃത സുദീപ്, അലിന രാജീവ്, ആൻമേരി ജോസഫ്, റാനിയ ഇക്ബാൽ, ദനീൻ മജീദ്, സോഹാ അൻവർ, ഫിന റഊഫ്, ആർദ്ര പ്രവീൺ എന്നിവർ ചുവടുകൾ വെച്ചു. റിട്ടയേഡ് സൈനികനായി റോയ് മാത്യുവും നൃത്തങ്ങൾക്ക് ആമുഖം അവതരിപ്പിച്ച ബോബി - ജോജി ദമ്പതികളും പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി.  


 

Latest News