ന്യൂദല്‍ഹി- സോഷ്യല്‍ മീഡിയ ഭീമന് ഫേസ്ബുക്കിന് ഇതൊരിക്കലും നല്ല കാലമല്ല. ഡാറ്റ മോഷണത്തിന്റെ പേരില്‍ കേള്‍ക്കേണ്ടി വന്ന പഴി ഇനിയും അവസാനിട്ടില്ല. ഫേസ്ബുക്ക് ഉപയോക്താക്കളും ഭരണകൂടങ്ങളും ഒരു പോലെ ലോകത്തുടനീളം മാര്‍ക്ക് സക്കര്‍ബര്‍ഗിനെ ചോദ്യം ചെയ്തു കൊണ്ടിരിക്കുകയാണ്. ഇതിനിടെയാണ് മറ്റൊരാളുടെ തിരിച്ചു വരവ്. ഹലോ. അതെ ഇത് ഓര്‍ക്കുട്ട് തന്നെ. ഓര്‍ക്കുട്ട് ഡോട്ട് കോമിലൂടെ സോഷ്യല്‍ മീഡിയ എന്താണെന്ന് ലോകത്തെ പഠിപ്പിച്ച ഓര്ക്കുട്ട്് ബുയോകോട്ടന്‍ ആണ് 'ഹലോ' എന്ന സോഷ്യല്‍ മീഡിയ ആപ്പുമായി ഇന്ത്യയിലെത്തിരിക്കുന്നത്. ഫേസബുക്കിന്റെ ലോകത്തെ ഏറ്റവും വലിയ വിപണിയായ ഇന്ത്യയില്‍ മണ്ണറിഞ്ഞാണ് ഓര്‍ക്കുട്ട് വിത്തെറിഞ്ഞിരിക്കുന്നത്. ഫേസബുക്കിനെതിരായ വികാരം മുതലെടുക്കാനാണ് ഓര്‍ക്കുട്ട് ഹലോയുമായി ഇവിടെ എത്തിയിരിക്കുന്നത്.
പതിറ്റാണ്ടു മുമ്പ് ഓര്‍ക്കുട്ട് ഡെസ്ക്ടോപ്പുകളില് തരംഗമായിരുന്നെങ്കില്‍ ഹലോ മൊബൈലുകള്‍ക്ക് മാത്രമുള്ളതാണ്. മൊബൈല്‍ തലമുറയെയാണ് ലക്ഷ്യമിടുന്നത്. ഗുണപരവും അര്‍ത്ഥവത്തായതും യഥാര്‍ത്ഥവുമായ ബന്ധങ്ങള്‍ക്കും സാമൂഹിക ഇടപെടലുകള്‍ക്കുമുള്ള വേദിയാണ് ഹലോ എന്ന് കമ്പനി പറയുന്നു.
ഹലോ ലൈക്കുകള്‍ക്കു വേണ്ടിയല്ല ലവ്കള്ക്കു വേണ്ടി നിര്‍മ്മിച്ച സോഷ്യല്‍ നെറ്റ് വര്‍ക്കാണ്. ഇന്ത്യയോട് ഒരിക്കല്‍ കൂടി ഹലോ പറയുന്നതില്‍ അതിയായ സന്തോഷമുണ്ട്-ബുധനാഴ്ച ഹലോ അവതര ചടങ്ങില്‍ ഓര്‍ക്കുട്ട് പറഞ്ഞു. യുഎസിലെ സാന്‍ ഫ്രാന്‍സിസ്കോ ആസ്ഥാനമായ ഹലോ നെറ്റ് വര്‍ക്ക് ഇന്‍കിന്റെ സിഇഒയാണ് ഓര്‍ക്കുട്ട് ബുയോകോട്ടന്‍. ഓര്‍ക്കുട്ടും ഗൂഗഌലെ മുന്‍ എന്‍ജിനീയര്‍മാരും ചേര്‍ന്ന് സ്ഥാപിച്ച കമ്പനിയാണിത്.
പഴയ ഓര്‍ക്കുട്ടിന്റെ ഏറ്റവും വലിയ വിപണികളായിരുന്ന ഇന്ത്യയും ബ്രസീലും തന്നെയാണ് ഹലോയും കണ്ണു വയ്ക്കുന്നത്. ബ്രസീലില്‍ ആദ്യം അവതരിപ്പിച്ച ഹലോ അവിടെ 10 ലക്ഷം ഡൗണ്‍ലോഡുകള്‍ കവിഞ്ഞു. ഇന്ത്യയില്‍ കഴിഞ്ഞ കുറമെ മാസങ്ങളായി ബീറ്റാ വേര്‍ഷനില്‍ പരീക്ഷണത്തിലായിരുന്നു. ബുധനാഴ്ച ഔദ്യോഗികമായി അവതരിപ്പിക്കപ്പെട്ടു.