Monday , December   10, 2018
Monday , December   10, 2018

ആറര കിലോ തൂക്കവുമായി മുള ബൈക്ക് 

ബനാട്ടി ഗ്രീൻ ഫാൽക്കണിൽ അതിശയിച്ച് നിൽക്കുകയാണ് ബൈക്ക് പ്രേമികൾ. ഫിലിപ്പൈൻസിൽ നിർമിച്ചതാണ് മുള കൊണ്ടുള്ള  ബൈക്ക്. വൈദ്യുതിയിൽ ഓടുന്നതാണിത്. ഇതിന്റെ ഭാരം ആറര കിലോ മാത്രം. ഒറ്റ രാത്രി കൊണ്ടാണ് ബനാട്ടിയും ഗ്രീൻ ഫാൽക്കണും ബൈക്ക് ലോകത്തെ ശ്രദ്ധാകേന്ദ്രമായി മാറിയത്. മുളയിൽ തീർത്ത ഇലക്ട്രിക് ബൈക്കാണ് ബനാട്ടിയുടെ ഗ്രീൻ ഫാൽക്കൺ.
 ഭാരം പരമാവധി കുറയ്ക്കുകയാണ് 'മുള ബൈക്ക്' എന്ന ആശയത്തിന് പിന്നിൽ. ഭാരം 6.5 കിലോ. 120 കിലോമീറ്റർ വേഗത്തിൽ കുതിക്കാൻ ഗ്രീൻ ഫാൽക്കണിന് സാധിക്കും. ബൈക്കിന്റെ പരമാവധി വേഗത മണിക്കൂറിൽ 96.5 കിലോമീറ്ററായി ബനാട്ടി നിജപ്പെടുത്തി. നഗരയാത്രകൾക്ക് വേണ്ടി മാത്രമാണ് ഗ്രീൻ ഫാൽക്കനെന്നാണ് കമ്പനിയുടെ വിശദീകരണം.
ഗ്രീൻ ഫാൽക്കണിനെ ഫൈബർ ഗ്ലാസിൽ ഒരുക്കിയാൽ പോലും നിലവിലുള്ളതിലും കൂടുതൽ ഭാരമുണ്ടാകുമെന്ന് ബനാട്ടി തലവൻ ക്രിസ്റ്റഫർ പാരിസ് ലാക്‌സൺ പറയുന്നു.മുള പാളികൾ കൊണ്ടാണ് ഗ്രീൻ ഫാൽക്കണിന്റെ ശരീര ഘടന. രാസപ്രവർത്തനം നടത്തിയ മുള പാളികളാണ് ബൈക്കിൽ ഉപയോഗിച്ചത്.സ്റ്റീലിന് സമാനമായ കരുത്തും ദൃഢതയും കാഴ്ചവെക്കാൻ മുള പാളികൾക്ക് കഴിയുമെന്നാണ് കമ്പനിയുടെ അവകാശവാദം. ഗ്രീൻ ഫാൽക്കണിന്റെ ബാറ്ററിയും വൈദ്യുത മോട്ടോറും മുള പാളികൾക്ക് ഇടയിൽ ഭംഗിയായി ഒളിപ്പിച്ച ബനാട്ടിയുടെ കരവിരുത് ശ്രദ്ധേയമാണ്.ഒറ്റ ചാർജ്ജിൽ 4349 കിലോമീറ്റർ ദൂരം താണ്ടാൻ ഗ്രീൻ ഫാൽക്കണിന് സാധിക്കും. 
 

Latest News