Monday , December   10, 2018
Monday , December   10, 2018

വിദ്വേഷ കാലത്തെ മാതൃകാ വിവാഹം-രാഹുൽ  

അസഹിഷ്ണുതയും വർഗീയ വിദ്വേഷവും രാജ്യത്ത് വളർന്നു കൊണ്ടിരിക്കുന്ന അവസ്ഥയിൽ ഇതൊരു മാതൃകയായി. നിങ്ങളുടെ ശക്തമായ സ്‌നേഹം എല്ലാ ഇന്ത്യക്കാർക്കും പ്രചോദനമാവട്ടെ. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ' 2015ലെ ഐഎഎസ് ടോപ്പേഴ്‌സായിരുന്ന ടീനാ ദബേയ്ക്കും അത്തർ അമീറഉൽ ഷാഫിക്കും വിവാഹമംഗളാശംസകൾ- കോൺഗ്രസ് അധ്യക്ഷൻ  രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു. 
മതഭ്രാന്ത് തീവ്രമാകുന്ന ഇക്കാലത്ത് ദളിത് യുവതിയായ ഐഎഎസുകാരിയെ മുസ്ലീം യുവാവായ ഐഎഎസുകാരൻ വിവാഹം കഴിച്ചത് വലിയ വാർത്തയായിരുന്നു. ഇരുവരുടെയും വിവാഹം പലരെയും അത്ഭുതപ്പെടുത്തിയിരുന്നു. ഐഎഎസ് ഉദ്യോഗസ്ഥ ദമ്പതികൾക്ക് ആശംസയുമായി രാഹുൽ ഗാന്ധി എത്തി.
ഒന്നാം റാങ്കോടെ ഐ.എ.എസ് കരസ്ഥമാക്കിയ ഇരുപത്തിനാലുകാരിയായ ടിനദാബിയയെ ആണ് രണ്ടാം റാങ്കുകാരനായ അമീർഖാൻ സ്വന്തമാക്കിയത്. ദക്ഷിണ കശ്മീരിലെ ആഡംബര റിസോർട്ടായ പഹൽഗാം ക്ലബ്ബിൽവച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. ഡൽഹി സ്വദേശിയാണ് ടിന. കശ്മീരിലെ അനന്ത്‌നാഗ് സ്വദേശിയാണ് അമീർ.
 

Latest News