Sunday , September   23, 2018
Sunday , September   23, 2018

കുഞ്ഞ് കമ്പ്യൂട്ടർ വരുന്നു

ലോകത്തിലെ ഏറ്റവും ചെറിയ കമ്പ്യൂട്ടറിന് ഒരു ഉപ്പുകല്ലോളം വലിപ്പമേയുള്ളു. അതായത് ഒരു മില്ലി മീറ്റർ നീളവും ഒരു മില്ലി മീറ്റർ വീതിയും. കമ്പ്യൂട്ടർ വാവയെ നിർമ്മിച്ചത് ഐ.ബി.എമ്മാണ്. മൈക്രോസ്‌കോപിന്റെ സഹായത്തോടെ മാത്രമേ ഇതിനെ  കാണാൻ കഴിയുകയുള്ളൂ. കാഴ്ചയിൽ കുഞ്ഞാണെങ്കിലും നിരീക്ഷണത്തിലും വിശകലനത്തിലും ആശയവിനിമയത്തിലുമെല്ലാം സാധാരണ കമ്പ്യൂട്ടറിനോട് കിടപിടിക്കും. .
ഐ.ബി.എം. തിങ്ക് 2018 കോൺഫറൻസിലാണ് തങ്ങളുടെ പുതിയ ലിറ്റിൽ  കമ്പ്യൂട്ടറിനെ ഐ.ബി.എം. പരിചയപ്പെടുത്തിയിത്. പത്ത് ലക്ഷത്തോളം ട്രാൻസിസ്റ്ററുകളാണ് ഇതിന്റെ നിർമാണത്തിനായി ഉപയോഗിച്ചത്. മെമ്മറിക്കായി ഉപയോഗിച്ചിരിക്കുന്നത് സ്റ്റാറ്റിക് റാമാണ്. സോളാർ  സെൽ ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്. എൽ.ഇ.ഡിയും ഫോട്ടോ ഡിറ്റക്ടറും ഉപയോഗിച്ച് അപ്‌ലിങ്ക് ഡൗൺലിങ്ക് കമ്മ്യൂണിക്കേഷൻ നടത്താനും വാവ കമ്പ്യൂട്ടറിന്  സാധിക്കും. ഐ.ബി.എമ്മിന്റെ 5 ഇൻ 5 എന്ന പ്രൊജക്ടിന്റെ ഭാഗമായാണ് ഇതിനെ  വികസിപ്പിച്ചെടുത്തത്. ഭാവിയുടെ അഞ്ച് ടെക്‌നോളജികളിൽ ഐ.ബി.എം. നടത്തുന്ന പരീക്ഷണങ്ങളാണ് 5 ഇൻ 5 പ്രൊജക്ട്.അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഈ കമ്പ്യൂട്ടർ ശിശുവിനെ  വിപണിയിലെത്തിക്കാനാണ്  ഐ.ബി.എം ശ്രമം. 

Latest News