Sunday , September   23, 2018
Sunday , September   23, 2018

യുഎഇയില്‍ ആണിനും പെണ്ണിനും തുല്യ ശമ്പളം; കരട് നിയമം അംഗീകരിച്ചു

ദുബായ്- യുഎഇയില്‍ തൊഴിലെടുക്കുന്ന എല്ലാവര്‍ക്കും ലിംഗവിവേചനമില്ലാതെ തുല്യ വേതനം ഉറപ്പു വരുത്തുന്ന പുതിയ നിയമത്തിന്റെ കരട് മന്ത്രസഭ അംഗീകരിച്ചു. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മഖ്തൂം ട്വിറ്ററിലൂടെയാണ് നിയമം അംഗീകരിച്ചതായി അറിയിച്ചത്. രാജ്യത്തിന്റെ ഭരണഘടന ലിംഗ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും തുല്യാവകാശമെന്ന ആശയമാണ് മുന്നോട്ടു വയ്ക്കുന്നത്. ഇതിന്റെ വ്യാപ്തി വര്‍ധിപ്പിക്കുകയും ഭരണഘടനാ അവകാശം ഉറപ്പു വരുത്തുകയുമാണ് പുതിയ നിയമ നിര്‍മ്മാണത്തിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
 

Latest News