Tuesday , July   17, 2018
Tuesday , July   17, 2018

കാപ്പി ശീലമാക്കൂ, ആരോഗ്യത്തോടെ ജീവിക്കൂ

മലയാളികളുടെ കാപ്പി പ്രേമം ആരോഗ്യത്തിന് നല്ലതല്ല എന്ന വിലയിരുത്തലുകളാണ് ഇതുവരെ ഉണ്ടായിരുന്നത്. എന്നാൽ ദിവസം മൂന്നോ നാലോ കപ്പ് കാപ്പി കുടിക്കുന്നത് നല്ലതാണെന്ന് പുതിയ പഠനം പറയുന്നു. കാപ്പി കുടി ശീലത്തിന് അകാല മരണം, ഹൃദയ രോഗങ്ങൾ, തുടങ്ങിയവയെ പ്രതിരോധിക്കാനും സഹായകരമാണ് എന്നും പഠനം പറയുന്നു. പ്രമേഹം, കരൾ രോഗങ്ങൾ, ഡിമെൻഷ്യ, ചില ക്യാൻസറുകൾ എന്നിവയെ ചെറുക്കാനുള്ള ശേഷിയും കാപ്പി മനുഷ്യന് നൽകുന്നുണ്ട്. ദിവസവും മൂന്നോ നാലോ കപ്പ് കാപ്പി കുടിക്കുന്നവർക്കാണ് ഈ പ്രയോജനങ്ങൾ ലഭിക്കുക. എന്നാൽ ഗർഭിണികൾക്കും അസ്ഥികൾ വേഗം ഒടിയാൻ സാധ്യതയുള്ളവർക്കും കാപ്പികുടി പ്രോത്സാഹിപ്പിക്കുന്നില്ല.
.സൗത്താംപ്ടൺ യൂണിവേഴ്‌സിറ്റിയിലെ പബ്ലിക് ഹെൽത്ത് സ്‌പെഷ്യലിസ്റ്റ് റോബിൻ പൂൾ ആണ് 201 ഗവേഷണ ഫലങ്ങൾ താരതമ്യം ചെയ്ത് നടത്തിയ പഠനത്തിന് നേതൃത്വം നൽകിയത്. വിവിധ രാജ്യങ്ങളിലായി നടന്ന ഗവേഷണങ്ങളുടെ ഫലങ്ങളിൽ 17 എണ്ണത്തിൽ ക്ലിനിക്കൽ ട്രയലുകളും നടന്നിരുന്നു. പുതിയ ഗവേഷണ ഫലം ബ്രിട്ടീഷ് മെഡിക്കൽ ജേർണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Latest News