Wednesday , March   20, 2019
Wednesday , March   20, 2019

ഫലസ്തീന്‍ അതോറിറ്റിയുടെ അന്താരാഷ്ട്ര സമ്മേളനത്തില്‍ കാന്തപുരവും 

യുഎഇയിലെ ഫലസ്തീന്‍ എംബസിയില്‍ അംബാസഡര്‍ ഉസാം മസാലിഹ് കാന്തപുരത്തെ യാത്രയാക്കുന്നു

ദുബായ്- ഫലസ്തീനില്‍ ബുധനാഴ്ച തുടങ്ങുന്ന ജറൂസലം അന്താരാഷ്ട്ര സമ്മേളനത്തില്‍ പങ്കെടുക്കാന്‍ അഖിലേന്ത്യാ സുന്നീ ഇംഇയത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ യാത്ര തിരിച്ചു. ജറൂസലം ഫലസ്തീന്റെ എക്കാലത്തേയും തലസ്ഥാനം എന്ന പ്രമേയത്തില്‍ റമല്ലയില്‍ നടക്കുന്ന ദ്വിദിന അന്താരാഷ്ട്ര സമ്മേളം സംഘടിപ്പിക്കുന്നത് ഫലസ്തീന്‍ അതോറിറ്റിയാണ്. പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെ ക്ഷണം സ്വീകരിച്ചാണ് കാന്തപുരം സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. ഇന്ത്യയില്‍ നിന്ന് സാമൂഹ്യ പ്രവര്‍ത്തകന്‍ സ്വാമി അഗ്നിവേശും സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. യുഎഇ വഴിയാണ് ഇരുവരുടേയും യാത്ര. അബുദബിയിലെത്തിയ കാന്തപുരം കഴിഞ്ഞ ദിവസം ഫലസ്തീന്‍ എംബസിയിലെത്തി അംബാസഡര്‍ ഉസാം മസാലിഹിനെ സന്ദര്‍ശിച്ചിരുന്നു. വിവിധ ലോകരാജ്യങ്ങളില്‍ നിന്നുള്ള ഭരണാധികാരികളും സാമൂഹിക പ്രവര്‍ത്തകരും മത നേതാക്കളുമാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.