Monday , December   10, 2018
Monday , December   10, 2018

അരിയാഹാരം കഴിക്കൂ, കാൻസറിനെ അകറ്റൂ

അരിയാഹാരം കഴിക്കൂ, അർബുദത്തെ അകറ്റൂ. അരിയാഹാരം  ശീലമാക്കിയ മലയാളികൾക്ക് ശുഭ സൂചനയുമായി  പഠന റിപ്പോർട്ട്. മൂന്ന് പരമ്പരാഗത അരി ഇനങ്ങൾക്ക് കാൻസറിനെ പ്രതിരോധിക്കാൻ കഴിയുമെന്നാണ് ശാസ്ത്രജ്ഞർ കണ്ടെത്തിയത്. ത്വാൻ , മഹാരാജി, ലൈച്ച എന്നീ അരി ഇനങ്ങൾക്കാണ് ശാസ്ത്രജ്ഞർ ഈ സവിശേഷത കണ്ടെത്തിയത്.മുംബൈയിലെ ഭാഭ ആറ്റോമിക് റിസർച്ച് സെന്ററും റായ്പൂരിലെ ഇന്ദിര ഗാന്ധി കൃഷി വിശ്വവിദ്യാലയവും (ഐ.ജി.കെ.വി) സംയുക്തമായി നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്.ഐ.ജി.കെ.വിയിലെ വിത്തുബാങ്കിൽ നിന്നാണ് പഠനത്തിനായി ശേഖരിച്ചത്. ശ്വാസകോശാർബുദം, സ്തനാർബുദം തുടങ്ങിയവയെ സാധാരണ കോശങ്ങളെ ബാധിക്കാതെ പ്രതിരോധിക്കാൻ ഈ അരികൾക്ക് കഴിയുമെന്ന് പ്രിൻസിപ്പൽ സയന്റിസ്റ്റ് ശർമ്മ പറഞ്ഞു. ഈ മൂന്ന് ഇനങ്ങളിൽ ലൈച്ചയ്ക്കാണ് കാൻസറിനെ പ്രതിരോധിക്കാൻ ഏറ്റവും കൂടുതൽ കഴിവ് ഉള്ളത്.ഗത്വാൻ ഇനത്തിൽ പെട്ട അരിയ്ക്ക് കാൻസറിനു പുറമെ ആർത്രിറ്റിസിനെയും പ്രതിരോധിക്കാൻ കഴിയും. അതുപോലെ ഗ്രാമീണർ ചർമ്മ പ്രശ്‌നങ്ങൾക്കായി ലൈച്ച ഇനത്തിലുള്ള അരി ഉപയോഗിക്കാറുണ്ട്. ഭാഭ ആറ്റമിക് റിസർച്ച് സെന്ററിന്റെ കീഴിലുള്ള ബയോ സയൻസ് ഗ്രൂപ്പ് അസോസിയേറ്റ് ഡയറക്ടർ വി.പി. വേണുഗോപാലന്റെ നേതൃത്വത്തിലായിരുന്നു ഇതുസംബന്ധിച്ച ഗവേഷണം നടന്നത്.

Latest News