Thursday , April   26, 2018
Thursday , April   26, 2018

ഹരിതാഭം അൽശാമിയ

സമ്പന്നമായ പൈതൃകം വേരൂന്നിയ അൽറീത്തിൽ അർദ, അൽദമ, അൽസാമിൽ, അൽശഹ്‌രിയ, അൽസ്വഫഖ എന്നീ നാടൻ കലാരൂപങ്ങൾ പ്രചാരത്തിലുണ്ട്. പൊതു, സ്വകാര്യ ആഘോഷ ചടങ്ങുകളിൽ ഇവ സംഘമായി അവതരിപ്പിക്കുന്നു. പ്രത്യേക പരമ്പരാഗത വേഷവിധാനങ്ങൾ അണിഞ്ഞാണ് കലാകാരന്മാർ ഈ കലാരൂപങ്ങൾ അവതരിപ്പിക്കുന്നത്. 

ദക്ഷിണ സൗദിയിലെ ജിസാനിൽ അൽറീത്തിലെ അൽശാമിയ ഗ്രാമം പ്രകൃതി സ്‌നേഹികളെയും സഞ്ചാരികളെയും വിസ്മയിപ്പിക്കുന്ന പ്രദേശമാണ്. പച്ചവരിച്ച താഴ്‌വരകളും പുലർ കാലങ്ങളിൽ കോടമഞ്ഞ് പുതച്ച പർവതവും അൽശാമിയയെ കൂടുതൽ സുന്ദരിയാക്കുന്നു. അൽറീത്തിൽ നിരവധി സന്ദർശകർ എത്തുന്നുണ്ട്. പച്ച പുതച്ച, വർഷം മുഴുവൻ ഒഴുകുന്ന അരുവിയുള്ള വാദി ലജബ് ആണ് ഇവിടുത്തെ പ്രധാന ആകർഷണ കേന്ദ്രം. അൽഖഹർ പർവതം, വിആൽ താഴ്‌വര, അൽസാദ താഴ്‌വര, റദാഅ് പർവതം എന്നിവയെല്ലാം അൽറീത്തിലേക്ക് സന്ദർശകരെ ആകർഷിക്കുന്നു. 


സമ്പന്നമായ പൈതൃകം വേരൂന്നിയ അൽറീത്തിൽ അർദ, അൽദമ, അൽസാമിൽ, അൽശഹ്‌രിയ, അൽസ്വഫഖ എന്നീ നാടൻ കലാരൂപങ്ങൾ പ്രചാരത്തിലുണ്ട്. പൊതു, സ്വകാര്യ ആഘോഷ ചടങ്ങുകളിൽ ഇവ സംഘമായി അവതരിപ്പിക്കുന്നു. പ്രത്യേക പരമ്പരാഗത വേഷവിധാനങ്ങൾ അണിഞ്ഞാണ് കലാകാരന്മാർ ഈ കലാരൂപങ്ങൾ അവതരിപ്പിക്കുന്നത്. ചോളം, ബാർളി, ഗോതമ്പ്, കാപ്പി, അത്തിപ്പഴം, വാഴപ്പഴം, ഓറഞ്ച്, മുന്തിരി, ആപ്പിൾ, ചെറുനാരങ്ങ അടക്കമുള്ള പഴവർഗങ്ങളും ധാന്യങ്ങളും പച്ചക്കറികളും ഇവിടെ കൃഷി ചെയ്യുന്നു. 
ദക്ഷിണ സൗദിയിൽ വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട പ്രദേശങ്ങളിൽ ഒന്നാണ് അൽശാമിയ ഗ്രാമമെന്ന് ഫോട്ടോഗ്രാഫർ അലി അൽറീത്തി പറഞ്ഞു. നിരവധി പുരാവസ്തു കേന്ദ്രങ്ങൾ അൽറീത്തിലുണ്ട്. ഇവയുടെ പഴക്കം നിർണയിക്കുന്നതിന് കൂടുതൽ ഗവേഷണങ്ങളും ഖനനങ്ങളും ആവശ്യമാണെന്നും അലി അൽറീത്തി പറഞ്ഞു.

ജിസാൻ നഗരത്തിന് വടക്കുകിഴക്ക് 150 കിലോമീറ്റർ ദൂരെയാണ് അൽറീത്ത്. ഇതിന് കിഴക്ക് അസീർ പ്രവിശ്യയുടെ ഭാഗമായ അൽഹയാത്ത് വാദിയും അൽഹശ്ർ പർവതങ്ങളും പടിഞ്ഞാറ് അൽഹഖു മർകസും അൽഫുതൈഹയും വടക്ക് വാദി ബീശും തെക്ക് ഹുറൂബും അതിരിടുന്നു. ജിസാൻ പ്രവിശ്യയിലെ ഏറ്റവും പഴയ ഗവർണറേറ്റ് കേന്ദ്രമാണ് ഹുറൂബ്. ഇവിടുത്തെ മഖ്‌സഅ് ഗ്രാമത്തിലാണ് പ്രവിശ്യയിലെ ആദ്യ ഗവർണറേറ്റ് സെന്റർ തുറന്നത്. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ അൽറീത്ത് വലിയ വികസനങ്ങൾക്ക് സാക്ഷ്യംവഹിച്ചിട്ടുണ്ട്. അൽറീത്തിലെ നിരവധി പ്രദേശങ്ങളിൽ റോഡ് സൗകര്യം എത്തിയിട്ടുണ്ട്. അടുത്ത കാലത്ത് നിരവധി വികസന പദ്ധതികൾ സർക്കാർ പ്രദേശത്ത് നടപ്പാക്കിയിട്ടുണ്ട്.