Monday , December   10, 2018
Monday , December   10, 2018

മാനവീയം 2018:  പുതുമ നിറഞ്ഞ കുടുംബ വിരുന്ന്

ജിദ്ദ നവോദയ അനാകിഷ് ഏരിയ കമ്മിറ്റി അവതരിപ്പിച്ച മാനവീയം 2018 ഫുഡ്‌ഫെസ്റ്റ് അതിന്റെ കെട്ടിലും മട്ടിലും അവതരണത്തിലുമെല്ലാം പുതുമ നില നിർത്തി. അമ്പതോളം കുടുംബിനികൾ വിവിധ ടീമുകളിലായി മത്സരിച്ചപ്പോൾ അവരുമായി ഇഞ്ചോടിഞ്ച് പോരാട്ടം നടത്തി ഫർഹാൻ അബ്ദുൽ അസീസിന്റെ നേതൃത്വത്തിൽ ഒരു കുട്ടി ഷെഫുകളുടെ ടീമും സൗഹൃദ മത്സരത്തിനുണ്ടായത് കാണികൾക്ക് നവ്യാനുഭവമായി. ഏത് പാചകരീതികൾ പിന്തുടരാനുള്ള സ്വാതന്ത്ര്യവും ടീമുകൾക്ക് നൽകിയിരുന്നു, എന്നാൽ ഒരു ലൈവ് ഡിഷ് സംഘാടകർ നൽകുന്ന പ്രോട്ടീൻ ആന്റ് ഫിഷ് വെച്ചുണ്ടാക്കുക എന്നത് ടീമുകൾക്ക് ഒരു വെല്ലുവിളി തന്നെയായിരുന്നു. മെക്‌സിക്കൻ രുചിക്കൂട്ടുകളൊരുക്കി സക്കീന റഹ്മാന്റെ നേതൃത്വത്തിൽ മലയാളി മംമ്‌സ് ഓഫ് മിഡിൽ ഈസ്റ്റ് (ങങങഋ) ഒന്നാം സ്ഥാനം കരസ്ഥമാക്കി. നാടൻ രുചിക്കൂട്ടുകൾ ഒരുക്കി ലീനാ കലാമിന്റെ നേതൃത്വത്തിൽ മത്സരിച്ച കറിച്ചട്ടീസ് രണ്ടാം സ്ഥാനവും ജഹാന ആസിഫിന്റെ ടീം അലാവുദ്ദീനും അത്ഭുത വിളക്ക് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഇറ്റാലിയൻ രുചിക്കൂട്ടുകളുടെ വർണ്ണ വിസ്മയം തീർത്ത റിഷ്‌ന ഹബീബിന്റെ ടീം മാമാങ്കം മികച്ച മത്സരം കാഴ്ച വെച്ചു. അനുപമ ബിജുരാജിന്റെ ടീം സൽക്കാര, സോഫിയ സുനിലിന്റെ കളിക്കൂട്ടത്തിന്റെ കലവറ, ഉപ്പും പുളിയും എന്നീ ടീമുകളും അവരുടെ പേരുകളുടെ വൈവിധ്യം പോലെ തന്നെ മികച്ച വിഭവങ്ങൾ തയ്യാറാക്കി ആളുകളെ അത്ഭുതപ്പെടുത്തി... ഷെഫുകൾ ഷരീഫുദ്ദീൻ മേലെ, ശ്യാം കുമാർ ശശിധരൻ, ലിന്റൊ കുരുവിള എന്നിവരായിരുന്നു മത്സരത്തിന്റെവിധി കർത്താക്കൾ. ഷഹീബ ബിലാൽ ഹഫ്‌സ മുസാഫർ എന്നിവർ നേതൃത്വം നൽകി.
 മാനവീയം 2018 ഭാഗമായി ജിദ്ദ നവോദയ അനാകിഷ് ഏരിയ കമ്മിറ്റി  സംഘടിപ്പിച്ച സയൻസ് & മാത്തമാറ്റിക്‌സ് എക്‌സിബിഷനിൽ വിവിധ സ്‌കൂളിൽ നിന്നും അഞ്ചു മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള നൂറോളം കുട്ടികൾ പങ്കെടുത്തു . ടരശലിരല മിറ ങമവേലാമശേര െളീൃ കിരഹൗശെ്‌ല റല്‌ലഹീുാലി േഎന്നതായിരുന്നു വിഷയം. വിദ്യാർത്ഥികളുടെ മറഞ്ഞിരിക്കുന്ന കഴിവുകളെ പുറത്തു കൊണ്ടുവന്ന്, ശാസ്ത്ര, സാങ്കേതികവിദ്യ, എന്നിവയെക്കുറിച്ച് കൂടുതൽ അവബോധം സൃഷ്ടിക്കുക എന്നതായിരുന്നു   പ്രധാന ലക്ഷ്യം. ജിദ്ദയിൽ ആദ്യമായാണ് ഇത്തരത്തിൽ ഒരു സയൻസ് & മാത്‌സ് എക്‌സിബിഷൻ മത്സരം സംഘടിപ്പിക്കുന്നത്.പുതുമനിറഞ്ഞതും ഒട്ടേറെ വൈവിധ്യപൂർണമായതുമായ ഇനങ്ങൾ കുട്ടികൾ അവതരിപ്പിച്ചു. ശാസ്ത്രകൗതുകം നിറഞ്ഞ ഓരോ കാര്യങ്ങളും ജിദ്ദ സമൂഹത്തിനു കൗതുകവും അറിവും വർധിപ്പിക്കുന്ന തരത്തിലുള്ളതായിരുന്നു.
ഇരുപതു ലോക പ്രശസ്ത ശാസ്ത്രജ്ഞരുടെ പേരിൽ സീനിയർ ജൂനിയർ എന്നീ രണ്ടു വിഭാഗങ്ങളിലായി നടത്തിയ മത്സരത്തിൽ സീനിയർ വിഭാഗത്തിൽ  ടീം സ്റ്റീഫൻ ഹാക്കിങ്‌സ് ( അൽ വുറൂദ് ഇന്റർനാഷണൽ സ്‌കൂൾ )ഒന്നാം സ്ഥാനവും , ടീം മൈക്കൽ ഫാരഡെ (അഹ്ദാബ് ഇന്റർനാഷണൽ സ്‌കൂൾ )രണ്ടാം സ്ഥാനവും , ടീം ആൽബർട്ട് ഐൻസ്റ്റീൻ (മൈത്രി ജിദ്ദ ) മൂന്നാം സ്ഥാനവും കരസ്ഥമാക്കി .  ജൂനിയർ വിഭാഗത്തിൽ ടീം തോമസ് എഡിസൺ (ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂൾ) ഒന്നാം സ്ഥാനവും , ടീം പോൾ ഡിറാക് (അഹ്ദാബ് ഇന്റർനാഷണൽ സ്‌കൂൾ & ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂൾ)  രണ്ടാം സ്ഥാനവും ടീം   ടിംബെർണേഴ്‌സ് ലീ  (അഹ്ദാബ് ഇന്റർനാഷണൽ സ്‌കൂൾ)   മൂന്നാം സ്ഥാനവും നേടി .
വിധിനിർണയം നടത്തിയത് കിംഗ് അബ്ദുൽ  അസീസ് യൂണിവേഴ്‌സിറ്റി യിലെ അസിസ്റ്റന്റ് പ്രൊഫസര്മാരായ ഡോ. റഹ്മാൻ ഖാൻ ഡോ. മുഹമ്മദ് ഫൈസൽ എന്നിവരായിരുന്നു. ശംസുദ്ദീൻ ജിത്ത്, പ്രേംകുമാർ കുമാർ എന്നിവർ നേതൃത്വം നൽകി. ആനന്ദ് മോഹൻ രചിച്ച് ബാബുരാജും സംഘവും ആലപിച്ച വെയിലുറങ്ങാതെ മഴയടങ്ങാതെ എന്ന ബാലസംഘം അവതരണ ഗാനത്തിന് ദൃശ്യാവിഷ്‌കാരം നല്കികൊണ്ടാണ് നവോദയ ബാലവേദി ചിൽഡ്രൻസ് തിയേറ്ററിന്റെ മാനവീയം 2018 ന്റെ പരിപാടികൾ ആരംഭിച്ചത്. എം.എം സജീന്ദ്രന്റെ രചനയിൽ ഗായത്രി സജീന്ദ്രൻ ആലപിച്ച ഇന്ത്യയുടെ മകൾ എന്ന സംഗീത ശില്പം കുട്ടികൾ വേദിയിൽ അവതരിപ്പിച്ചു. വൈക്കം മുഹമ്മദ് ബഷീറിന്റെ കഥാപാത്രങ്ങൾ കോർത്തിണക്കി ഇമ്മിണി ബല്യ ചെറിയ ആളോള് എന്ന പേരിലുള്ള ദൃശ്യാവിഷ്‌കാരം കാണികൾക്ക് ഏറെ ആസ്വാദകമായി. തിയേറ്റർ ആക്ടിവിസ്റ്റ് മുഹസിൻ കാളികാവായിരുന്നു പരിശീലകൻ. 

 

Latest News