Wednesday , March   27, 2019
Wednesday , March   27, 2019

പെൺകുതിപ്പിന് കരുത്തേകാൻ

സൗദി അറേബ്യയിലെ പെൺകുതിപ്പിന് അക്ഷരാർഥത്തിൽ കരുത്തു പകരുകയാണ് ഹല അൽ ഹംറാനി. രാജ്യത്തെ അറിയപ്പെടുന്ന വനിതാ ബോക്‌സിംഗ് ട്രയ്‌നറാണ് നാൽപത്തൊന്നുകാരി. ജിദ്ദയിൽ ഫഌഗ്‌ബോക്‌സിംഗ് എന്ന പരിശീലന കേന്ദ്രം നടത്തുകയാണ് ഹല. പെണ്ണിനെ പോലെ പോരാടൂ എന്നാണ് സ്ഥാപനത്തിന്റെ മുദ്രാവാക്യം. കാലിസ്തനിക്‌സ്, ക്രോസ്ഫിറ്റ്, ബോക്‌സിംഗ്, കിക്‌ബോക്‌സിംഗ് തുടങ്ങിയ അഭ്യാസങ്ങൾ ഇവിടെ പഠിക്കാം. 
ഒരിക്കലും കളിക്കളം കണ്ടിട്ടില്ലാത്തവരാണ് തന്നെ തേടിയെത്തുന്നവരിൽ ഭൂരിഭാഗവുമെന്ന് ഹല പറയുന്നു. ഇവരിൽ പലരും മടങ്ങുന്നത് വലിയ ആത്മവിശ്വാസത്തോടെയാണ്. 2016 ലാണ് ഹല ട്രയ്‌നിംഗ് സെന്റർ ആരംഭിച്ചത്. മറ്റ് അറബ് രാജ്യങ്ങളിൽ നിന്നുള്ളവരുൾപ്പെടെ നൂറ്റമ്പതോളം സ്ത്രീകൾ ഇവിടെ പരിശീലനത്തിനെത്തുന്നു. 
2016 ൽ റീമ ബിൻത് ബന്ദർ രാജകുമാരിയെ വനിതാ സ്‌പോർട്‌സിന്റെ ചുമതലയേൽപിച്ചതോടെയാണ് സൗദി വനിതാ സ്‌പോർട്‌സിൽ വലിയ കുതിപ്പുണ്ടായത്. പെൺകുട്ടികൾക്ക് സ്‌കൂളിൽ നിർബന്ധിത വ്യായാമം ഏർപ്പെടുത്താൻ നീക്കമുണ്ട്. സ്‌പോർട്‌സ് ശാക്തീകരണമാണെന്ന് ശൂറാ കൗൺസിൽ അംഗവും ജിദ്ദ യുനൈറ്റഡ് ബാസ്‌കറ്റ് ബോൾ ക്ലബ് ഡയരക്ടറുമായ ലീന അൽമഈന പറയുന്നു.