Thursday , April   26, 2018
Thursday , April   26, 2018

പൈതൃക തീവണ്ടി യാത്രയ്ക്ക്  ചെലവേറുന്നു

ഊട്ടി-മേട്ടുപ്പാളയം പൈതൃക തീവണ്ടിയുടെ പ്രത്യേക സർവ്വീസ് പ്രീമിയം തീവണ്ടിയായി ഓടിക്കും. ദക്ഷിണ റെയിൽവേയ്ക്ക് വരുമാനം കൂടുമെങ്കിലും സഞ്ചാരികൾക്ക് ചെലവേറും. പത്തും പതിനഞ്ചും രൂപയ്ക്ക് യാത്ര ചെയ്തിരുന്ന ദൂരത്തിനാണ് വൻ തുക മുടക്കേണ്ടി വരുന്നത്. മേട്ടുപ്പാളയത്തു നിന്ന് കൂനൂരിലേക്കുള്ള ഫസ്റ്റ് ക്ലാസ് ടിക്കറ്റ് 1100 രൂപയും സെക്കൻഡ് ക്ലാസ് ടിക്കറ്റ് 800 രൂപയുമാണ്. 


ഊട്ടിയിലേക്ക് യഥാക്രമം 1400-900 രൂപയുമാണ്. അതേ വണ്ടിയിൽ പോയി തിരിച്ചു വരികയാണെങ്കിൽ (റൗണ്ട് ട്രിപ്പിന്) യഥാക്രമം 1800-1200 രൂപയുമാണ് ഇപ്പോൾ നിശ്ചയിച്ചിരിക്കുന്നത്. ഈ വർഷത്തെ സീസണിൽ ശനി, ഞായർ ദിവസങ്ങളിലായി രാവിലെ 9.10 നു മേട്ടുപ്പാളയത്ത് നിന്ന് പുറപ്പെട്ട് 12 ന് കൂനൂരിലെത്തും. മടക്കയാത്ര ഉച്ചയ്ക്ക് 1.30 ന് പുറപ്പെട്ട് 4.20 ഓടെ മേട്ടുപ്പാളയം സ്‌റ്റേഷനിൽ തിരിച്ചെത്തുന്ന വിധമാണ് സമയക്രമം.മൂന്ന് ബോഗികളുള്ള തീവണ്ടിയിൽ ചാർട്ട് ചെയ്തു വരുന്ന യാത്രക്കാർക്കായിരിക്കും മുൻഗണന. ഇതിനായുള്ള ഉത്തരവ് സേലം റെയിൽവേ ഡിവിഷൻ ഉടൻ പുറപ്പെടുവിച്ചു.