Monday , June   18, 2018
Monday , June   18, 2018

സയ്‌ന പുറത്ത്, സിന്ധു മുന്നോട്ട്

ബേമിംഗ്ഹാം - ലോക ഒന്നാം നമ്പറും നിലവിലെ ചാമ്പ്യനുമായ തായ്‌വാന്റെ തായ് സു യിംഗിനോട് തോറ്റ് മുൻ റണ്ണർഅപ് സയ്‌ന നേവാൾ ഓൾ ഇംഗ്ലണ്ട് ബാഡ്മിന്റണിന്റെ ആദ്യ റൗണ്ടിൽ പുറത്തായി. 14-21, 18-21 നായിരുന്നു ഇന്ത്യൻ താരത്തിന്റെ തോൽവി. തുടർച്ചയായ എട്ടാമത്തെ കളിയിലാണ് തായ് സുവിനോട് സയ്‌ന തോൽക്കുന്നത്. അറിയപ്പെടാത്ത തായ്‌ലന്റുകാരി ചോചുവോംഗ് പോൺപാവിക്കു മുന്നിൽ വിറച്ചെങ്കിലും പി.വി സിന്ധു രണ്ടാം റൗണ്ടിലെത്തി. സ്‌കോർ: 20-22, 21-17, 21-9.
പുരുഷ വിഭാഗത്തിൽ ഇന്ത്യയുടെ ഒന്നാം നമ്പർ താരം കിഡംബി ശ്രീകാന്തും രണ്ടാം റൗണ്ടിലേക്ക് മുന്നേറി. ഫ്രാൻസിന്റെ ബ്രയ്‌സ് ലെവാർദേസിനെ മൂന്നു ഗെയിമിലാണ് ശ്രീകാന്ത് കീഴടക്കിയത്. (7-21, 21-14, 22-20). മുൻ ഒന്നാം നമ്പർ സോൻ വോൻ ഹോയോട് സായ് പ്രണീത് മൂന്നു ഗെയിമിൽ മുട്ടുമടക്കി (21-13, 15-21, 11-21).
 

Latest News