Friday , October   19, 2018
Friday , October   19, 2018

വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോകാനുള്ള നീക്കം പരാജയപ്പെടുത്തിയ സൗദി പൗരന് പോലീസിന്റെ ആദരം

വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം പരാജയപ്പെടുത്തിയ സൗദി പൗരൻ ത്വലാൽ സഅദ് അൽശഹ്‌റാനിക്ക് അബഹ പോലീസിലെ ഉന്നതോദ്യോഗസ്ഥൻ പ്രശംസാപത്രം കൈമാറുന്നു. 

അബഹ - സ്‌കൂൾ വിട്ട് പുറത്തിറങ്ങിയ പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം പരാജയപ്പെടുത്തിയ സൗദി പൗരന് പോലീസിന്റെ ആദരം. അബഹ പബ്ലിക് ലൈബ്രറിക്കു സമീപം പ്രവർത്തിക്കുന്ന സ്‌കൂളിൽ നിന്ന് മഴക്കിടെ പുറത്തിറങ്ങിയ വിദ്യാർഥിനിയെ കാറിൽ തട്ടിക്കൊണ്ടുപോകാനായിരുന്നു ശ്രമം.
വീട്ടിലേക്ക് പോകുന്നതിന് കുടുംബാംഗങ്ങളെ കാത്തുനിന്ന വിദ്യാർഥിനിക്കു സമീപം നിർത്തിയ കറുത്ത നിറത്തിലുള്ള കാംറി കാർ അബഹയിലേക്ക് പോകുന്നതിനിടെ തന്റെ ശ്രദ്ധയിൽപെടുകയായിരുന്നെന്ന് ത്വലാൽ സഅദ് അൽശഹ്‌റാനി പറഞ്ഞു. 
വിദ്യാർഥിനിയെ കയറ്റി മുന്നോട്ടുനീങ്ങിയ കാറിനെ രഹസ്യമായി പിന്തുടർന്നു. റിംഗ് റോഡ് വഴി സഞ്ചരിച്ച കാർ പെട്ടെന്ന് അബഹ-ജിസാൻ റോഡിലേക്ക് തിരിഞ്ഞു. ചുരംറോഡ് വഴി കാർ സഞ്ചരിക്കുന്നതിന് തുടങ്ങിയതോടെ കാറിന്റെ പിൻവശത്തെ ഗ്ലാസ് വഴി വിദ്യാർഥിനി സഹായം അഭ്യർഥിക്കുന്നത് ശ്രദ്ധയിൽ പെട്ടു. ഉടൻതന്നെ സംഭവത്തെ കുറിച്ച് പോലീസിൽ അറിയിച്ചു. പോലീസുകാർ കാർ തടഞ്ഞുനിർത്തിയ ഉടൻ വിദ്യാർഥിനി കാറിൽനിന്ന് ചാടിയിറങ്ങി. അബഹ ലക്ഷ്യമാക്കി രക്ഷപ്പെടാൻ പ്രതി ശ്രമിച്ചെങ്കിലും പോലീസുകാരും താനും പിന്തുടർന്ന് പിടികൂടുകയായിരുന്നുവെന്ന് ത്വലാൽ സഅദ് അൽശഹ്‌റാനി പറഞ്ഞു.

Latest News