Wednesday , December   12, 2018
Wednesday , December   12, 2018

മാണിക്യമലരായ പൂവി അറബിയിലും  

മാണിക്യമലരായ പൂവി... എന്ന് തുടങ്ങുന്ന പ്രസിദ്ധ ഗാനം അറബി ഭാഷയിലുമിറങ്ങി. അറബി ഭാഷാ കവി വാണിമേല്‍ കുന്നത്ത് മൊയ്തു മാസ്റ്ററാണ് പാട്ട് വിവര്‍ത്തനം ചെയ്ത് വിദ്യാര്‍ഥിനിക്കൊപ്പം ആലപിച്ചത്. വാണിമേല്‍ ക്രസന്റ് ഹൈസ്‌കൂള്‍ റിട്ടയേര്‍ഡ് അധ്യാപക നായ മാസ്റ്റര്‍ അറിയപ്പെടുന്ന മാപ്പിള പാട്ട് പരിശീലകനും റിയാലിറ്റി ഷോ വിധികര്‍ത്താവുമാണ്. സ്‌കൂള്‍  യുവജനോത്സവങ്ങളില്‍ മൊയ്തു മാസ്റ്ററുടെ അറബി ഗാനങ്ങള്‍ പാടി നിരവധി വിദ്യാര്‍ഥികള്‍ വിജയികളായിട്ടുണ്ട്.