Saturday , May   26, 2018
Saturday , May   26, 2018

അബുദാബി ബിഗ് ടിക്കറ്റ്: മലയാളിക്ക് 70 ലക്ഷം ദിര്‍ഹം

അബുദാബി- ബിഗ് ടിക്കറ്റ് നറുക്കെടുപ്പ് സമ്മാനങ്ങളില്‍ ഇക്കുറിയും ഇന്ത്യക്കാരുടെ ആധിപത്യം. ദി സൂപ്പര്‍ സീരീസ് 189-ല്‍ നറുക്കെടുപ്പ് നടന്ന എട്ടു സമ്മാനത്തുകകളില്‍ ഏഴും ഇന്ത്യക്കാര്‍ സ്വന്തമാക്കി. ഒന്നാം സമ്മാനമായ 70 ലക്ഷം ദിര്‍ഹം (12.40 കോടി രൂപ) മലയാളിക്കാണ്. തിരുവനന്തപുരം വെട്ടുകാട് സ്വദേശി തന്‍സിലാസ് ബിബിയന്‍ ബാബുവിനാണ് ഒന്നാം സമ്മാനം ലഭിച്ചത്.
57 കാരനായ തന്‍സിലാസ് ദുബായ് എമിറേറ്റ്‌സ് എയര്‍ലൈന്‍സ് ജീവനക്കാരനാണ്. ദുബായ് കിസൈസിലാണ് കുടുംബത്തോടൊപ്പം താമസം.

http://malayalamnewsdaily.com/sites/default/files/filefield_paths/big_ticket_one.jpg
70 ലക്ഷം ദിര്‍ഹം സമ്മാനമടിച്ചത് ഇപ്പോഴും വിശ്വസിക്കാനാകുന്നില്ലെന്നും  സൗഭാഗ്യത്തില്‍ യു.എ.ഇയോടും ഭരണാധികാരികളോടും നന്ദിയുണ്ടെന്നും തന്‍സിലാസ് ബാബു പറഞ്ഞു. ഇതിനു മുമ്പ് ഒമ്പത് തവണ അബുദാബി ബിഗ് ടിക്കറ്റ് എടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഭാര്യ: മേരി ഇമല്‍ഡ, മക്കള്‍: ബെറ്റ്‌സി, ബെറ്റ്‌സന്‍, ബ്രെയന്‍.
ഒരു ലക്ഷം ദിര്‍ഹത്തിനുള്ള നറുക്കെടുപ്പ് വിജയികളില്‍ ആറു പേര്‍ ഇന്ത്യക്കാരും ഒരാള്‍ ബഹ്‌റൈന്‍ പൗരനുമാണ്. ജോര്‍ജ് രസ്മിന്‍, രവി ചൗഹാന്‍, ജിജു ജയപ്രകാശ്,
പാട്രിക് മൈക്കല്‍, രാജമുഹമ്മദ് മജീദ് മജീദ്, പള്ളിക്കര വസുരാജന്‍ (ഇന്ത്യ), അദ്‌നാന്‍ അബ്ദുല്‍ റഹ്മാന്‍ മുഹമ്മദ് യൂസുല്‍ (ബഹ്‌റൈന്‍) എന്നിവരാണ് ജേതാക്കള്‍.
കഴിഞ്ഞ മാസം നടന്ന ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ മലയാളി യുവാവിനും സുഹൃത്തുക്കള്‍ക്കും ഏകദേശം ഒരു കോടി ദിര്‍ഹം സമ്മാനം ലഭിച്ചിരുന്നു. ദുബായില്‍ സെയില്‍സ് എക്‌സിക്യൂട്ടീവായ സുനില്‍ എം. കൃഷ്ണന്‍കുട്ടി നായര്‍ക്കും നാലു സുഹൃത്തുക്കള്‍ക്കുമായിരുന്നു ഭാഗ്യം.

http://malayalamnewsdaily.com/sites/default/files/filefield_paths/list.png