Sunday , January   20, 2019
Sunday , January   20, 2019

മൊബൈൽ ഓഫർ തട്ടിപ്പ്: പത്തു പേർ പിടിയിൽ

അബുദാബി - ടെലികോം കമ്പനി നടത്തുന്ന പ്രൊമോഷൻ ഓഫർ ദുരുപയോഗിച്ച് മൊബൈൽ ഫോൺ വരിക്കാരുമായി ബന്ധപ്പെട്ട് വൻതുക സമ്മാനം അടിച്ചതായി അറിയിച്ച് പണം തട്ടിയെടുത്ത ഏഷ്യൻ വംശജരായ പത്തംഗ സംഘത്തെ അബുദാബി പോലീസ് അറസ്റ്റ് ചെയ്തു. സമ്മാനത്തുക കൈമാറുന്നതിനുള്ള ഫീസ് എന്ന വ്യാജേന മണി എക്‌സ്‌ചേഞ്ചുകൾ വഴി പണം ട്രാൻസ്ഫർ ചെയ്യുന്നതിന് ഇരകളോട് ആവശ്യപ്പെടുകയാണ് സംഘം ചെയ്തിരുന്നത്. പണം ട്രാൻസ്ഫർ ചെയ്യുന്നതിന് ബുദ്ധിമുട്ട് അറിയിക്കുന്നവരോട് മൊബൈൽ ഫോൺ ക്രെഡിറ്റ് കൈമാറുന്നതിനാണ് സംഘം ആവശ്യപ്പെട്ടിരുന്നത്. സംഘത്തിന്റെ തട്ടിപ്പിനിരയായ നിരവധി പേർ അടുത്തിടെ പോലീസിൽ പരാതികൾ നൽകിയിരുന്നു. തുടർന്ന് നടത്തിയ ഊർജിതമായ അന്വേഷണത്തിലൂടെയാണ് പ്രതികളെ തിരിച്ചറിഞ്ഞത്. നിരവധി വ്യാജ രേഖകളും തട്ടിപ്പിന് ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണുകളും മറ്റു ഉപകരണങ്ങളും പ്രതികളുടെ പക്കൽ കണ്ടെത്തി. സമ്മാന തട്ടിപ്പ് കെണികളിൽ കുടുങ്ങുന്നതിനെതിരെ മൊബൈൽ ഫോൺ ഉപയോക്താക്കൾക്ക് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി.