Monday , September   24, 2018
Monday , September   24, 2018

ഫ്ളോറിഡ സ്‌കൂള്‍ വെടിവെപ്പില്‍ കുട്ടികളെ രക്ഷിച്ച് താരമായി ഇന്ത്യന്‍ അധ്യാപിക

ന്യൂയോര്‍ക്ക്- ഫളോറിഡ സ്‌കൂളില്‍ 17 വിദ്യാര്‍ഥികളുടെ മരത്തിനിടയാക്കിയ വെടിവെപ്പിനിടെ ധീരമായി സാഹചര്യത്തെ നേരിട്ട് വിദ്യാര്‍ഥികളെ രക്ഷിച്ച ഇന്ത്യന്‍ വംശജയായ അധ്യാപിക ശാന്തി വിശ്വനാഥന്‍ താരമായി. 3000-ലേറെ വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്‌കൂളില്‍ വെടിവെപ്പിനെ തുടര്‍ന്ന് വിദ്യാര്‍ഥികള്‍ ചിതറിയോടിയപ്പോള്‍ തന്റെ ക്ലാസിലെ വിദ്യാര്‍ഥികളെ പുറത്തു വിടാതെ ക്ലാസിന്റെ ഒരു മൂലയില്‍ സുരക്ഷിതരാക്കി നിര്‍ത്തുകയും വാതിലുകളും ജനലുകളും അടച്ച് കവചം തീര്‍ക്കുകയുമായിരുന്നു മാത്തമാറ്റിക്സ് അധ്യാപികയായ ശാന്തി. ചില്ലു ജനവാതിലുകള്‍ പേപ്പര്‍ വെച്ച് മറച്ച് ഉള്ളിലേക്കുള്ള കാഴ്ചയേയും ഇവര്‍ മറച്ചു. 
രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി സുരക്ഷാ സേന എത്തി വാതിലില്‍ മുട്ടിവിളിച്ചിട്ടു പോലും ഇവര്‍ തുറന്നില്ല.  ചവിട്ടിപ്പൊളിക്കുകയോ അല്ലെങ്കില്‍ ചാവി ഉപയോഗിച്ചു തുറക്കുകയോ ചെയ്യേണ്ടി വരുമെന്നും താന്‍ തുറന്നു തരില്ലെന്നും തറപ്പിച്ചു പറയുകയായിരുന്നു ഇവര്‍. പോലീസാണെന്ന വ്യാജേന ആക്രമികളാകാം എത്തിയതെന്നായിരുന്നു ഇവരുടെ സംശയം. ആരായാലും വാതില്‍ തുറക്കില്ലെന്ന നിലപാടെടുത്ത് വിദ്യാര്‍ഥികളെ രക്ഷിക്കാന്‍ കാണിച്ച ഇവരുടെ ധൈര്യം ഏറെ പ്രശംസ പിടിച്ചു പറ്റി.


 

Latest News