Tuesday , May   22, 2018
Tuesday , May   22, 2018

മദീനയിൽ വ്യാഴാഴ്ച  സ്‌കൂൾ അവധി

മദീന- പ്രവിശ്യയിലെ മുഴുവൻ സ്‌കൂളുകൾക്കും വ്യാഴാഴ്ച അവധിയായിരിക്കുമെന്ന് മദീന വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. മദീനയിലും പരിസര പ്രദേശങ്ങളിലും ശക്തമായ പൊടിക്കാറ്റ് അനുഭവപ്പെടുമെന്ന് പരിസ്ഥിതി സംരക്ഷണ, കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയ പശ്ചാത്തലത്തിലാണ് അവധി നൽകുന്നത്. വിദ്യാർഥികളുടെ സുരക്ഷ മുൻനിർത്തിയാണ് മുൻകൂട്ടി തീരുമാനമെടുത്തതെന്നും വിദ്യാഭ്യാസ വകുപ്പ് വെളിപ്പെടുത്തി. 
അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിന് ആവശ്യമായ ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കിയതായി ആരോഗ്യ വിഭാഗവും റെഡ് ക്രസന്റ് അതോറിറ്റിയും വ്യക്തമാക്കി. 
മദീന ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയും വ്യാഴാഴ്ച അവധിയായിരിക്കുമെന്ന് ട്വിറ്ററിലൂടെ അറിയിച്ചിട്ടുണ്ട്. 

Latest News