Tuesday , February   19, 2019
Tuesday , February   19, 2019

സമുദ്രത്തിനു മുകളില്‍ വിമാനത്തിന്റെ എന്‍ജിന്‍ കേടായി; ഒഴിവായത് വന്‍ദുരന്തം

കാലിഫോര്‍ണിയ- സമുദ്രത്തിനു മുകളിലൂടെ പറക്കുമ്പോള്‍ എന്‍ജിന്‍ തകരാറായ വിമാനം അടിയന്തരമായി ഇറക്കാന്‍ സാധിച്ചതിനാല്‍ വന്‍ദുരന്തം ഒഴിവായി. 373 യാത്രക്കാരുണ്ടായിരുന്ന യുണൈറ്റഡ് എയര്‍ലൈന്‍സ് വിമാനമാണ് ദുരന്തത്തില്‍നിന്ന് രക്ഷപ്പെട്ടത്. പസിഫിക് സമുദ്രത്തിനു മുകളില്‍ പറക്കുന്നതിനിടെയാണ് വിമാനത്തിന്റെ എന്‍ജിനുകളിലൊന്ന് കേടായത്.  സാന്‍ഫ്രാന്‍സിസ്‌കോ രാജ്യാന്തര വിമാനത്താവളത്തില്‍നിന്നു പറന്നുയര്‍ന്ന ബോയിങ് 777 വിമാനം ഹോണോലുലു വിമാനത്താവളത്തിലാണ് ഇറക്കിയത്.

http://malayalamnewsdaily.com/sites/default/files/filefield_paths/flight_one.jpg
യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് എയര്‍ലൈന്‍സ് അറിയിച്ചു. 363 യാത്രക്കാരും 10 ജീവനക്കാരുമാണു വിമാനത്തില്‍ ഉണ്ടായിരുന്നത്. എന്‍ജിന്റെ കവര്‍ പറന്നുപോയപ്പോള്‍ വിമാനം ശക്തമായി ഉലഞ്ഞതായി യാത്രക്കാര്‍ പറഞ്ഞു.

 

Latest News