Monday , February   18, 2019
Monday , February   18, 2019

ക്ലാറ്റന്‍ബര്‍ഗിന് കുപ്പിയേറ്, കളിക്കാരന് മഞ്ഞക്കാര്‍ഡ് (video)

ജിദ്ദ - കഴിഞ്ഞ മാസം ബാങ്ക് വിളി മുഴങ്ങിയപ്പോള്‍ അല്‍ ഫൈഹയും അല്‍ ഫതഹും തമ്മിലുള്ള കളി നിര്‍ത്തി ശ്രദ്ധേയനായ ബ്രിട്ടിഷ് റഫറി മാര്‍ക്ക് ക്ലാറ്റന്‍ബര്‍ഗ് വീണ്ടും വാര്‍ത്തകളില്‍. സൗദി പ്രൊഫഷനല്‍ ലീഗില്‍ അല്‍ ഇത്തിഫാഖും അല്‍ ഫൈഹയും തമ്മിലുള്ള കളിയിലെ ചെറിയ സംഭവമാണ് ലോകപ്രശസ്തനായ ഈ റഫറിയെ വാര്‍ത്തകളില്‍ തിരിച്ചുകൊണ്ടുവന്നതും ദൃശ്യം വൈറലാവാന്‍ ഇടയാക്കിയതും.
മത്സരത്തില്‍ സഹ കളിക്കാരിലൊരാള്‍ക്ക് പരിക്കേറ്റ ഇടവേളയില്‍ വെള്ളം കുടിച്ച ശേഷം ഡിഫന്റര്‍ ഹുസൈന്‍ സെയ്ദ് എറിഞ്ഞ കുപ്പി ലക്ഷ്യം തെറ്റിക്കൊണ്ടത് റഫറിയുടെ മുഖത്താണ്. അബദ്ധം മനസ്സിലാക്കിയ സെയ്ദ് നേരെ ചെന്ന് റഫറിയെ കെട്ടിപ്പിടിച്ചു. കുപ്പി എറിഞ്ഞത് അബദ്ധമാണെങ്കില്‍ റഫറിയെ മത്സരത്തിനിടെ കെട്ടിപ്പിടിക്കുന്നത് ചട്ടവിരുദ്ധമാണ്.
എന്നാല്‍ രണ്ട് പിഴവും നര്‍മബുദ്ധിയോടെ ക്ലാറ്റന്‍ബര്‍ഗ് കൈകാര്യം ചെയ്തു. തമാശയായി കളിക്കാരനു നേരെ മഞ്ഞക്കാര്‍ഡ് ഉയര്‍ത്തി റഫറി കളി പുനരാരംഭിച്ചു.

 

Latest News