Tuesday , May   22, 2018
Tuesday , May   22, 2018

കൊച്ചി കപ്പൽശാലയിൽ സ്‌ഫോടനം; മലയാളികൾ ഉൾപ്പെടെ അഞ്ചു മരണം

പ്രതീകാത്മക ചിത്രം

കൊച്ചി -കൊച്ചി കപ്പൽശാലയിൽ ഒ.എൻ.ജി.സി കപ്പലിലുണ്ടായ സ്‌ഫോടനത്തിൽ അഞ്ചു പേർ കൊല്ലപ്പെട്ടു. പതിനൊന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്. സാഗർ ഭൂഷൺ എന്ന ഒ.എൻ.ജി.സി കപ്പലിലെ വാട്ടർ ടാങ്കിലാണ് പൊട്ടിത്തെറി ഉണ്ടായത്. കപ്പലിനകത്ത് തീപ്പടർന്നിട്ടുണ്ട്. രണ്ടു പേർ കപ്പലിൽ കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് വിവരം. ഇവരെ പുറത്തെത്തിക്കാൻ തീ അണക്കാനുള്ള ശ്രമത്തിലാണ് രക്ഷാ പ്രവർത്തകർ. 

മരിച്ചവരിൽ രണ്ടു പേർ മലയാളികളാണ്. പത്തനംതിട്ട സ്വദേശി ഗവിൻ. വൈപ്പിൻ സ്വദേശി റംഷാദ് എന്നിവരാണ് മരിച്ച മലയാളികൾ.  വെൽഡിംഗിനിടെയാണ് പൊട്ടിത്തെറി ഉണ്ടായതെന്നാണ് പ്രഥമിക സൂചന. നിർമ്മാണ ജോലിയിൽ ഏർപ്പെട്ട തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെയടക്കം അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്ഷാപ്രവർത്തനം തുടരുകയാണ്.
 

Latest News