Monday , February   26, 2018
Monday , February   26, 2018

സുന്‍ജുവാന്‍ ഭീകരാക്രമണം; ഒരു സൈനികന്റെ മൃതദേഹം കൂടി കണ്ടെത്തി

ശ്രീനഗര്‍-  ജമ്മുവിലെ സുന്‍ജുവാന്‍ കരസേനാ ക്യാമ്പില്‍ ശനിയാഴ്ച പുലര്‍ച്ചെ നടന്ന ഭീകരാകമണത്തില്‍ വീരമൃത്യു വരിച്ച ഒരു സൈനികന്റെ മൃതദേഹം കൂടി കണ്ടെത്തി. സൈന്യം നടത്തിയ തിരച്ചിലിലാണ് ജവാന്റെ മൃതദേഹം കണ്ടെത്തിയത്. ഇതോടെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ എണ്ണം ഏഴായി.
സൈനികരേയും കുടുംബങ്ങളെയും ആക്രമിച്ച ഭീകരസംഘത്തിലെ മൂന്നുപേരെ സൈന്യം വധിച്ചിരുന്നു. ആറു സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 10 പേര്‍ക്കു പരുക്കേറ്റിട്ടുണ്ട്. ഇവരില്‍ ഒരു കുട്ടി അപകടനില തരണം ചെയ്തിട്ടില്ല. 
ജമ്മു പഠാന്‍കോട്ട് ബൈപാസിനോടു ചേര്‍ന്നുള്ള ഇന്‍ഫന്‍ട്രി വിഭാഗം 36 ബ്രിഗേഡിന്റെ ക്യാമ്പിലേക്കാണ് ഭീകരര്‍ സൈനിക വേഷത്തില്‍ ആയുധശേഖരവുമായി ഇരച്ചുകയറിയത്. ക്യാമ്പിന്റെ പിന്‍ഭാഗത്തെ കാവല്‍ക്കാര്‍ക്കു നേരെ വെടിയുതിര്‍ത്ത ശേഷം കുടുംബങ്ങള്‍ താമസിക്കുന്ന ഭാഗത്ത് ഒളിച്ചതുമൂലം ഭീകരരെ കണ്ടെത്താന്‍ വൈകിയിരുന്നു. മൂന്നാമത്തെ ഭീകരനെയും വകവരുത്തിയാണ് സൈന്യം നടപടികള്‍ അവസാനിപ്പിച്ചത്. 
തിങ്കളാഴ്ച ശ്രീനഗറിലെ കരണ്‍നഗറിലെ സി.ആര്‍.പി.എഫ് കേന്ദ്രം ലക്ഷ്യമിട്ടെത്തിയ ഭീകരരുടെ വെടിവെപ്പില്‍ ഒരു സി.ആര്‍.പി.എഫ് ജവാന്‍ കൊല്ലപ്പെട്ടിരുന്നു. 

Latest News