Monday , February   26, 2018
Monday , February   26, 2018

കത്തിനുള്ളിലെ വെള്ളപ്പൊടി ശ്വസിച്ച  ട്രംപിന്റെ മരുമകള്‍ ആശുപത്രിയില്‍

ന്യൂയോര്‍ക്ക്- യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മൂത്ത മകന്‍ ഡോണള്‍ഡ് ട്രംപ് ജൂനിയറിനു വന്ന കത്ത് തുറന്ന ഭാര്യ വനെസ ട്രംപ് വെള്ളപ്പൊടി ശ്വസിച്ച് ആശുപത്രിയിലായതായി റിപ്പോര്‍ട്ട്. 40-കാരനായ ട്രംപ് ജൂനിയറിനു വന്ന കത്താണ് ഇവര്‍ പൊട്ടിച്ചത്.  പൊടി ശ്വസിച്ച് വനെസ ചുമയ്ക്കുകയും അസ്വസ്ഥത പ്രകടിപ്പിക്കുകയും ചെയ്തതോടെ ഉടന്‍ അടിയന്തര സഹായ നമ്പറിലേക്ക് വിളിക്കുകയായിരുന്നു. പ്രാഥമികാന്വേഷണത്തില്‍ ഈ പൊടി അപടകരമല്ലെന്നാണ് കണ്ടെത്തിയിട്ടുള്ളത്. മുന്‍കരുതലെന്നോണം ട്രംപ് ജൂനിയറിന്റെ ഭാര്യയേയും മറ്റു രണ്ടു പേരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

സംഭവ സമയത്ത് ഇവരുടെ അഞ്ചു മക്കള്‍ വീട്ടിലുണ്ടായിരുന്നോ എന്നു വ്യക്തമല്ല. ട്രംപ് യു.എസ് പ്രസിഡന്റായ ശേഷം ബിസിനസ് സാമ്രാജ്യം നോക്കി നടത്തുന്നത് ട്രംപ് ജൂനിയറും സഹോദരന്‍ എറിക് ട്രംപുമാണ്. ഈ സംഭവത്തെ കുറിച്ച് കമ്പനി പ്രതികരിച്ചിട്ടില്ല. ന്യൂയോര്‍ക്ക് പോലീസ് രഹസ്യാന്വേഷണ വിഭാഗം ഇതു സംബന്ധിച്ച അന്വേഷണമാരംഭിച്ചിട്ടുണ്ട്.

Latest News