Friday , November   16, 2018
Friday , November   16, 2018

കൈക്കൂലി നിരസിച്ച ഉദ്യോഗസ്ഥന് ആദരം

കിഴക്കൻ പ്രവിശ്യ സിവിൽ ഡിഫൻസ് മേധാവി ബ്രിഗേഡിയർ റാശിദ് ബിൻ സ്വാലിഹ് അൽമരി ഡെപ്യൂട്ടി ഇൻസ്‌പെക്ടർ സ്വാലിഹ് അൽഅനസിക്ക് പാരിതോഷികവും പ്രശംസാപത്രവും കൈമാറുന്നു. 

ദമാം- കിഴക്കൻ പ്രവിശ്യയിൽ കൈക്കൂലി നിരസിച്ച സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥന് ആഭ്യന്തര മന്ത്രി അബ്ദുൽ അസീസ് ബിൻ സൗദ് രാജകുമാരന്റെ ആദരം. ഹഫർ അൽബാത്തിൻ സിവിൽ ഡിഫൻസിൽ സേവനമനുഷ്ഠിക്കുന്ന ഡെപ്യൂട്ടി ഇൻസ്‌പെക്ടർ സ്വാലിഹ് അൽഅനസിക്ക് പാരിതോഷികവും പ്രശംസാപത്രവും സമ്മാനിക്കുന്നതിന് ആഭ്യന്തര മന്ത്രി നിർദേശം നൽകി. കിഴക്കൻ പ്രവിശ്യ സിവിൽ ഡിഫൻസ് മേധാവി ബ്രിഗേഡിയർ റാശിദ് ബിൻ സ്വാലിഹ് അൽമരി ഡെപ്യൂട്ടി ഇൻസ്‌പെക്ടർ സ്വാലിഹ് അൽഅനസിക്ക് പാരിതോഷികവും പ്രശംസാപത്രവും കൈമാറി. 
വിദേശികളിൽ ഒരാളാണ് സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥന് കൈക്കൂലി നൽകുന്നതിന് ശ്രമിച്ചത്. താൻ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ സുരക്ഷാ വ്യവസ്ഥകൾ പൂർണമല്ലാത്തതിനു നേരെ കണ്ണടയ്ക്കുന്നതിനും ശിക്ഷാ നടപടികൾ ഒഴിവാക്കുന്നതിനും വിദേശ തൊഴിലാളി സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥന് കൈക്കൂലി വാഗ്ദാനം ചെയ്യുകയായിരുന്നു. ഇത് നിരസിച്ച ഉദ്യോഗസ്ഥൻ സംഭവത്തെ കുറിച്ച് ബന്ധപ്പെട്ട വകുപ്പിനെ വിവരമറിയിക്കുകയായിരുന്നു. കൈക്കൂലി നൽകുന്നതിന് ശ്രമിച്ച വിദേശിയെ സുരക്ഷാ വകുപ്പുകൾ അറസ്റ്റ് ചെയ്ത് നിയമ നടപടികൾ സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി. 

 


 

Latest News