Monday , February   26, 2018
Monday , February   26, 2018

ജിദ്ദയിൽ തിങ്കളാഴ്ച സ്‌കൂൾ അവധി

ജിദ്ദ- ശക്തമായ പൊടിക്കാറ്റുണ്ടാകുമെന്ന കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ് കണക്കിലെടുത്ത് ജിദ്ദയിലെ മുഴുവൻ സ്‌കൂളുകൾക്കും ജിദ്ദ വിദ്യാഭ്യാസ വകുപ്പ് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. റാബിഗിലെയും ഖുലൈസിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും. ജിദ്ദ ഇന്ത്യൻ സ്‌കൂളിനും അവധിയായിരിക്കുമെന്ന് ചെയർമാൻ അറിയിച്ചു.
തിങ്കളാഴ്ച  മുതൽ താപനില ഉയരുമെന്നും ജിദ്ദ, റാബിഗ്, മക്ക, ലൈത്ത് എന്നിവിടങ്ങളിൽ കാഴ്ച മറയ്ക്കും വിധം ശക്തമായ പൊടിക്കാറ്റ് വീശിയടിക്കുമെന്നും കാലാവസ്ഥ നിരീക്ഷണ വകുപ്പ് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. 
നാളെയും മറ്റന്നാളും ഉത്തര അതിർത്തി പ്രവിശ്യ, അൽജൗഫ്, തബൂക്ക്, ഹായിൽ എന്നീ പ്രവിശ്യകളിലും മദീന പ്രവിശ്യയുടെയും ഹഫർ അൽബാത്തിനിന്റെയും കിഴക്കൻ പ്രവിശ്യയുടെയും വടക്കു ഭാഗങ്ങളിലും കനത്ത മഴക്കു സാധ്യതയുള്ളതായും പ്രവചനമുണ്ട്.


 

Latest News