Tuesday , May   22, 2018
Tuesday , May   22, 2018

റിയാദിൽ കാൽനട യാത്രികനെ  ഇടിച്ചുതെറിപ്പിച്ച ഡ്രൈവർ അറസ്റ്റിൽ

റിയാദ്-ദമാം റോഡിൽ കാൽനടയാത്രക്കാരനെ വാഹനം ഇടിച്ചുതെറിപ്പിക്കുന്ന വീഡിയോ ക്ലിപ്പിംഗിൽനിന്ന്. 

റിയാദ്- ദമാം-റിയാദ് റോഡിൽ ഒരു പെട്രോൾ പമ്പിന് സമീപം കാൽനടയാത്രക്കാരനെ മനഃപൂർവമെന്നോണം ഇടിച്ചുതെറിപ്പിച്ച് കടന്നുകളഞ്ഞ കാർ ഡ്രൈവർ പിടിയിൽ. റിയാദ് ട്രാഫിക് പോലീസ് അറിയിച്ചതാണ് ഇക്കാര്യം. അമിതവേഗതയിൽ വെള്ളനിറത്തിലുള്ള ഒരു കാർ, ട്രാക്ക് തെറ്റിച്ച് റോഡ് മുറിച്ച് കടക്കുകയായിരുന്ന യാത്രക്കാരനെ ഇടിച്ചുതെറിപ്പിക്കുന്ന വീഡിയോ ദൃശ്യം സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. തുടർന്ന് സംഭവ സ്ഥലത്തുനിന്ന് രക്ഷപ്പെട്ട ഡ്രൈവറെ വീഡിയോ ദൃശ്യം പിൻതുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പിടികൂടിയത്. തുടർനടപടി സ്വീകരിക്കാൻ ഇയാളെ ബന്ധപ്പെട്ട വകുപ്പിന് കൈമാറിയതായും ട്രാഫിക് വിഭാഗം അറിയിച്ചു. 
 

Latest News