Sunday , August   19, 2018
Sunday , August   19, 2018

മഴയ്ക്ക് വേണ്ടിയുള്ള നമസ്‌കാരം: റിയാദിൽ തയാറെടുപ്പ് പൂർണം

റിയാദ്- തലസ്ഥാന നഗരിയിൽ 22 മുസല്ലകളിലും 262 പള്ളികളിലുമായി മഴയ്ക്ക് വേണ്ടിയുള്ള നമസ്‌കാരം നടക്കുമെന്ന് റിയാദ് ഇസ്‌ലാമിക, കാൾ ആന്റ് ഗൈഡൻസ് മന്ത്രാലയം അറിയിച്ചു. റിയാദിലും സമീപ പ്രദേശങ്ങളിലും ഇതിനായി മുഴുവൻ തയാറെടുപ്പും പൂർത്തിയാക്കിയിട്ടുണ്ട്. അൽഹുകും കൊട്ടാര മേഖലയിൽ ഇമാം തുർക്കി ബിൻ അബ്ദുല്ല ഗ്രാൻഡ് മസ്ജിദിന് സമീപത്ത് അടക്കമുള്ള തുറസ്സായ 22 സ്ഥലങ്ങളിൽ ഒരുക്കിയ മുസല്ലകൾ വൃത്തിയാക്കി, വൈദ്യുതി, വെള്ളം, ശബ്ദം തുടങ്ങി ആവശ്യമായ സൗകര്യങ്ങളെല്ലാം സജ്ജീകരിച്ചതായി പ്രവിശ്യാ മന്ത്രാലയ മേധാവി ശൈഖ് അബ്ദുല്ല ബിൻ അബ്ദുൽഅസീസ് ബിൻ നാസർ അറിയിച്ചു. റിയാദിൽ രാവിലെ 6.45 ആണ് നമസ്‌കാര സമയമെന്നും അദ്ദേഹം അറിയിച്ചു. 

സ്‌കൂളുകളിലും മഴയ്ക്ക് വേണ്ടി ഇന്ന് പ്രാർഥന

റിയാദ്- തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ ഉത്തരവ് പ്രകാരം ഇന്ന് രാജ്യത്തിലെ മുഴുവൻ സ്‌കൂളുകളിലും യൂനിവേഴ്‌സിറ്റികളിലും മഴക്ക് വേണ്ടി നമസ്‌കരിക്കും. വിദ്യാഭ്യാസ മന്ത്രി ഡോ. അഹ്മദ് അൽഈസ ഇക്കാര്യത്തിൽ നിർദേശം നൽകിയതായി മന്ത്രാലയ വക്താവ് മുബാറക് അൽഉസൈമി പറഞ്ഞു.

Latest News