Wednesday , August   22, 2018
Wednesday , August   22, 2018

ജിദ്ദയിൽ സ്‌കൂളിൽ വെടിവെപ്പ്; സെക്യൂരിറ്റി ജീവനക്കാരൻ പിടിയിൽ

ജിദ്ദ-അൽസഫാ ഡിസ്ട്രിക്ടിൽ ഒരു കോംപ്ലക്‌സിൽ സഹപ്രവർത്തകന് നേരെ വെടിയുതിർത്ത സ്‌കൂൾ സെക്യൂരിറ്റി ജീവനക്കാരൻ അറസ്റ്റിൽ. തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന സ്‌കൂളിലെ സെക്യൂരിറ്റി ജീവനക്കാരനാണ് വെടിയേറ്റത്. കാൽമുട്ടിന് മുകളിലായി വെടിയേറ്റ സ്വദേശിയെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 50 കാരൻ തന്നെയാണ് തനിക്ക് വെടിയേറ്റതായി വിളിച്ചറിയിച്ചതെന്നും ഇയാളുടെ നില ഗുരുതരമല്ലെന്നും മക്കാ പ്രവിശ്യാ പോലീസ് വക്താവ് കേണൽ ഡോ. ആത്വി ബിൻ അതിയ്യ് അൽഖുറശി പറഞ്ഞു. കസ്റ്റഡിയിലെടുത്ത 30കാരനെ തുടർനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് മുമ്പാകെ ഹാജരാക്കി. മാനസികാസ്വാസ്ഥ്യം അനുഭവിക്കുന്നയാളാണ് യുവാവ് എന്നാണ് പ്രാഥമിക വിവരം. സുരക്ഷാവിഭാഗം വിശദമായി അന്വേഷിച്ച് വരികയാണ്.