Sunday , August   19, 2018
Sunday , August   19, 2018

റഷ്യയില്‍ വിമാനം തീഗോളമായി; 71 മരണം

മോസ്‌കോ-  റഷ്യയില്‍ യാത്രാവിമാനം തീഗോളമായി നിലംപതിച്ചതിനെ തുടര്‍ന്ന് ജോലിക്കാരടക്കം 71 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. റഷ്യന്‍ തലസ്ഥാനത്തെ ഡോമോഡെഡോവോ എയര്‍പോര്‍ട്ടില്‍നിന്ന് പറന്നുയര്‍ന്ന വിമാനമാണ് തലസ്ഥാന പ്രാന്തത്തില്‍ തകര്‍ന്നത്. ആഭ്യന്തര വിമാന കമ്പനിയായ സരാട്ടോവ് എയര്‍ ലൈന്‍സിന്റെ അന്റോനോവ്-148 വിമാനമാണ് തകര്‍ന്നത്. 65 യാത്രക്കാരും ആറ് ജോലിക്കാരുമുണ്ടായിരുന്ന വിമാനം യുറല്‍സിലെ ഒര്‍സ്‌ക് പട്ടണത്തിലേക്ക് പോകുകയായിരുന്നു.
കത്തിയെരിയുന്ന വിമാനം അര്‍ഗുണോവോ ഗ്രാമത്തിലാണ് തകര്‍ന്നു വീണതെന്ന് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. വിമാനത്തിലുണ്ടായിരുന്ന ആരും രക്ഷപ്പെടാന്‍ സാധ്യതയില്ലെന്ന് റഷ്യയുടെ എമര്‍ജന്‍സി സര്‍വീസ് വക്താവ് ഇന്റര്‍ഫാക്‌സ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. അപകട സ്ഥലത്ത് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ ചിതറിയെന്നും ഇതേ വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

 

Latest News