Friday , November   16, 2018
Friday , November   16, 2018

സോൻ പാപ്ഡി

ലഘുമധുരം ഇഷ്ടപ്പെടുന്നവർക്ക് കഴിക്കാവുന്ന ഒരു വിഭവമാണ് സോൻ പാപ്ഡി. വായിലിട്ടാൽ  ഇളംമധുരത്തോടെ അലിഞ്ഞു പോകുന്ന സോൻ പാപ്ഡി വീട്ടിൽ തന്നെ തയ്യാറാക്കാവുന്നതാണ്. കടകളിൽ നിന്നും ലഭിക്കുന്നതിനേക്കാൾ ഗുണനിലവാരമുള്ള സോൻ പാപ്ഡി വീട്ടിൽ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം?. 

ആവശ്യമായ വിഭവങ്ങൾ
കടലമാവ്- ഒന്നര കപ്പ്
മൈദ- ഒന്നര കപ്പ്
പാൽ- രണ്ട് ടേബിൾ സ്പൂൺ
പഞ്ചസാര- രണ്ടര കപ്പ്
ഏലയ്ക്കാപ്പൊടി- 1 ടീസ്പൂൺ
നെയ്യ്- 250 ഗ്രാം
വെള്ളം- ഒന്നര കപ്പ്

തയാറാക്കുന്ന വിധം
ഒരു പാത്രത്തിൽ മൈദയും കടലമാവും കൂട്ടിക്കലർത്തുക.   ഒരു പാനിൽ നെയ്യ് ചൂടാക്കണം. മൈദയും കടലമാവും കൂട്ടിക്കലർത്തിയത്  ചൂടാക്കിയ നെയ്യ് ചേർത്ത് നല്ലപോലെ ഇളക്കുക.  മാവിന് നിറമാറ്റം  (ഇളം ബ്രൗൺ നിറം) സംഭവിക്കുന്നത് വരെ ഇത് തുടരുക.  ശേഷം ഈ മിശ്രിതം ഒരു പാത്രത്തിലേക്ക് മാറ്റുക.  ചുവടു കട്ടിയുള്ള പാത്രത്തിൽ വെള്ളം ചൂടാക്കുക. ഇതിലേയ്ക്കു പഞ്ചസാര, പാൽ എന്നിവ ചേർത്തിളക്കി അൽപം കട്ടിയിൽ മിശ്രിതമാക്കുക. ഇത് ചൂടാറാൻ വെയ്ക്കുക. ഒരു പരന്ന പാത്രത്തിൽ നെയ്യു പുരട്ടിവെയ്ക്കുക. മാവും പഞ്ചസാര പാൽ മിശ്രിതവും തണുത്താറിക്കഴിയുമ്പോൾ മാവ് പഞ്ചസാര മിശ്രിതത്തിലേക്ക് കലർത്തി ഇളക്കുക. കുറച്ച് ഇളക്കുമ്പോൾ ഈ മിശ്രിതം നൂൽ പരുവത്തിലേക്ക് മാറും. ഇത് നെയ്യു പുരട്ടിയ പാത്രത്തിലേയ്‌ക്കൊഴിയ്ക്കുക.  അതിന് മുകളിലായി ഏലയ്ക്കാപ്പൊടി വിതറുക.  സോൻ പാപ്ഡി ചെറിയ ചതുരക്കട്ടകളായി മുറിച്ച് കഴിക്കാവുന്നതാണ്. 

Latest News