Wednesday , January   16, 2019
Wednesday , January   16, 2019

യു.എ.ഇയിലേക്ക് തൊഴിൽതേടി പോകുന്ന മലയാളികൾക്ക് 14 ദിവസത്തിനകം സ്വഭാവ സർട്ടിഫിക്കറ്റ്

തിരുവനന്തപുരം- ഫെബ്രുവരി ഒന്നു മുതൽ യു.എ.ഇയിൽ തൊഴിൽ വീസയ്ക്ക് അപേക്ഷിക്കാൻ സൽസ്വഭാവ സാക്ഷ്യപത്രം നിർബന്ധമാക്കിയ പശ്ചാത്തലത്തിൽ ഇതാവശ്യമുള്ള മലയാളികൾക്ക് 14 ദിവസത്തിനകം പോലീസ് ക്ലിയറൻസ് നൽകുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹറ അറിയിച്ചു. പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റുകൾ നൽകുന്നതിനുള്ള നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ എല്ലാ ജില്ലാ പോലീസ് മേധാവിമാർക്കും നേരിട്ട് നിർദേശം നൽകിയിട്ടുണ്ട്.

അപേക്ഷകർ സമർപ്പിക്കുന്ന സത്യവാങ്മൂലം പരിശോധിച്ച ശേഷം സ്‌പെഷ്യൽ ബ്രാഞ്ചിന്റെ സഹായത്തോടെയാണ് ക്ലിയറൻസ് നൽകുക. ജില്ലാ പോലീസ് മേധാവികൾക്കം സ്‌പെഷ്യൻ ബ്രാഞ്ച് ഓഫീസർമാർക്കും സംസ്ഥാനത്തെ ഏതു പൊലീസ് സ്‌റ്റേഷനിൽ നിന്നും വിവരങ്ങൾ ശേഖരിക്കാം. ക്രിമിനൽ കേസിലുൾപ്പെട്ടവരെന്ന് സംശയിക്കപ്പെടുന്നവരുടെ കാര്യത്തിൽ കൂടുതൽ വിവരങ്ങൾ ശേഖരിക്കേണ്ടി വരുമെന്നും ബെഹ്‌റ പറഞ്ഞു.