Monday , February   26, 2018
Monday , February   26, 2018

അബുദാബിയിൽ മൂടൽമഞ്ഞ്: 44 വാഹനങ്ങൾ കൂട്ടിയിടിച്ചു

ദുബായ്-അബുദാബി എക്‌സ്പ്രസ്‌വേയിൽ മൂടൽമഞ്ഞിനിടെ കൂട്ടിയിടിച്ച വാഹനങ്ങൾ. 

അബുദാബി - കനത്ത മൂടൽമഞ്ഞു മൂലം ദൃശ്യക്ഷമത കുറഞ്ഞതിനാൽ ദുബായ്-അബുദാബി എക്‌സ്പ്രസ്‌വേയിൽ 44 വാഹനങ്ങൾ കൂട്ടിയിടിച്ച് 22 പേർക്ക് പരിക്കേറ്റു. ഇന്ന്‌ രാവിലെയാണ് അപകടം. മൂടൽമഞ്ഞിനിടെ ലൈറ്റ് തെളിയിക്കാതിരുന്നതും വാഹനങ്ങൾ തമ്മിൽ പര്യാപ്തമായ അകലം പാലിക്കാത്തതും അമിത വേഗവുമാണ് അപകടത്തിന് കാരണമെന്ന് അബുദാബി പോലീസിലെ ലെഫ്. കേണൽ അബ്ദുല്ല അൽസുവൈദി പറഞ്ഞു. 
ട്രാഫിക് പോലീസും ആംബുലൻസുകളും സിവിൽ ഡിഫൻസും റിക്കവറി വാഹനങ്ങളും വേഗത്തിൽ സ്ഥലത്തെത്തി റോഡ് സുരക്ഷിതമാക്കുന്നതിനും അപകടത്തിൽ പെട്ട വാഹനങ്ങൾ നീക്കം ചെയ്യുന്നതിനും സത്വര നടപടികൾ സ്വീകരിച്ചതിനാൽ കൂടുതൽ അപകടങ്ങൾ ഒഴിവാക്കുന്നതിനും ഗതാഗതം സാധാരണ നിലയിലാക്കുന്നതിനും സാധിച്ചതായി അബുദാബി പോലീസിലെ ട്രാഫിക് വിഭാഗം മേധാവി ബ്രിഗേഡിയർ മുഹമ്മദ് അൽഖുയൈലി പറഞ്ഞു. രണ്ടു പേരുടെ പരിക്ക് ഗുരുതരമാണ്. അവശേഷിക്കുന്നവർക്ക് നിസ്സാര പരിക്കാണ് സംഭവിച്ചത്.  

വീഡിയോ കാണാം

Latest News