Tuesday , May   21, 2019
Tuesday , May   21, 2019

അദീബ് അഹമ്മദിന്  ഹുറൂൺ ഹോസ്പിറ്റാലിറ്റി  അച്ചീവ്‌മെന്റ് അവാർഡ്

കൊച്ചി- ഹോസ്പിറ്റാലിറ്റി മേഖലയിലെ മികവിനുള്ള ഹുറൂൺ ഇൻഡസ്ട്രി അച്ചീവ്‌മെന്റ് അവാർഡ് ട്വന്റി14 ഹോൾഡിങ്‌സ് മാനേജിങ് ഡയറക്ടർ അദീബ് അഹമ്മദിന്. ഹോസ്പിറ്റാലിറ്റി, റീട്ടെയിൽ റിയൽ എസ്റ്റേറ്റ് മേഖലയിൽ മികച്ച വിജയം നേടുന്നവർക്ക് നൽകുന്നതാണ് ഹുറൂൺ റിയൽ എസ്റ്റേറ്റ് ലീഡർഷിപ്പ് സമ്മിറ്റ് ആന്റ് എക്‌സലൻസ് അവാർഡ്. 
1999 ൽ ഗവേഷണ യൂണിറ്റായി പ്രവർത്തനം ആരംഭിച്ച ഹുറൂൺ റിപ്പോർട്ട് ഇൻകോർപ്പറേറ്റ് പിന്നീട് ബിസിനസ് മേഖലയിൽ ഉയരങ്ങൾ കീഴടക്കുന്ന അതിസമ്പന്നരുടെ പട്ടിക പുറത്തിറക്കുന്ന പ്രസാധക കമ്പനിയായി വളരുകയായിരുന്നു. 
ഹോസ്പിറ്റാലിറ്റി, ഓർഗനൈസ്ഡ് റീട്ടെയിൽ, ധനകാര്യ സേവനങ്ങളിൽ ആഗോളതലത്തിൽ സ്വന്തമായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് അദീബ് അഹമ്മദ്. ലുലു ഗ്രൂപ്പ് ഇന്റർനാഷനലിന്റെ ഹോസ്പിറ്റാലിറ്റി വിഭാഗമാണ് ട്വന്റി14 ഹോൾഡിങ്‌സ്. 2014 ൽ സ്ഥാപിതമായ ട്വന്റി14 ആഗോള ഹോസ്പിറ്റാലിറ്റി വ്യവസായത്തിൽ മികച്ച വളർച്ച രേഖപ്പെടുത്തി കഴിഞ്ഞു. യു കെ, മിഡിൽ ഈസ്റ്റ്, ഇന്ത്യ എന്നീ രാജ്യങ്ങളിലായി 650 മില്യൺ ഡോളർ ആസ്തിയുണ്ട്. 
2015 ൽ കൊച്ചിയിലെ ഒരു ഹോട്ടൽ ഏറ്റെടുത്താണ് ഇന്ത്യയിലെ പ്രവർത്തനങ്ങൾക്ക് ട്വന്റി14 ഹോൾഡിങ്‌സ് തുടക്കം കുറിച്ചത്. ഇത് പുനരുദ്ധാരണത്തിന്റെ പാതയിലാണ്. ഇതിനു പുറമെ ബംഗളൂരുവിൽ രണ്ടു പദ്ധതികൾക്കും തുടക്കം കുറിച്ചിട്ടുണ്ട്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും ഉടൻ പദ്ധതികൾ തുടങ്ങും. 
അഭിഷേക് ലോധ (ലോധ ഡെവലപ്പേഴ്‌സ്),നിരഞ്ജൻ ഹീരാനന്ദനി (ഹീരാനന്ദനി ഡെവലപ്പേഴ്‌സ്), ഇർഫാൻ റസാഖ് (പ്രെസ്റ്റിജ് ഗ്രൂപ്പ്), ആനന്ദ് പിരമ (പിരമൽ റിയാലിറ്റി) എന്നിവരാണ് മറ്റ് അവാർഡ് ജേതാക്കൾ. 


 

Latest News