Sunday , June   16, 2019
Sunday , June   16, 2019

പതിനെട്ടിന് മുമ്പ് വിവാഹം;  ശൂറാ കൗൺസിൽ ചർച്ച 

റിയാദ്--സ്വദേശി യുവതികൾ 18 വയസ്സിന് മുമ്പ് വിവാഹിതരാകുന്നത് തടയുന്നത് സംബന്ധിച്ച് റിപ്പോർട്ട് ഇന്നത്തെ ശൂറാ കൗൺസിലിൽ  വിശദമായ ചർച്ച ചെയ്യും. ബാലികാവിവാഹം തടയുന്നതിന് അബ്ദുൽ അസീസ് അൽനസാർ, അലി അൽശഹ്‌റാനി, നാസിഹ് അൽബഖമി എന്നീ അംഗങ്ങൾ നിയമ കമ്മിറ്റിയുമായി ചേർന്ന് തയാറാക്കിയ റിപ്പോർട്ട് ഇന്നത്തെ കൗൺസിൽ പരിഗണിക്കും. 
പതിനെട്ട് തികയുന്നതിന് മുമ്പായി വിവാഹം ചെയ്യുന്നതിന് ജഡ്ജിയുടെ പ്രത്യേക അനുമതി വാങ്ങിയിരിക്കണമെന്ന് റിപ്പോർട്ട് പ്രതിപാദിക്കുന്നുണ്ട്. കൂടാതെ ഇത്തരം സാഹചര്യങ്ങളിൽ യുവതിയുടെ ശാരീരിക, മാനസിക നില വിശദമാക്കുന്ന മെഡിക്കൽ റിപ്പോർട്ട് ന്യായാധിപന് മുമ്പാകെ സമർപ്പിക്കുകയും വേണം. ചെറിയ പ്രായത്തിൽ വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കുന്നത് വഴിയുള്ള പ്രയാസങ്ങൾ ഒഴിവാക്കുന്നതിന് ഇത്തരം നിയന്ത്രണങ്ങൾ അത്യാവശ്യമാണ്. മെഡിക്കൽ റിപ്പോർട്ട് ഗവൺമെന്റ് ആശുപത്രികളിൽനിന്ന് തന്നെ ലഭ്യമാക്കണമെന്ന് നിയമ കമ്മിറ്റിയിലെ ന്യൂനപക്ഷം അഭിപ്രായപ്പെടുന്നു. സൗദിക്കകത്ത് വിദേശ യുവതികളഉമായി നടക്കുന്ന സ്വദേശിയുടെ വിവാഹത്തിനും ഈ നിബന്ധനകൾ ബാധകമാക്കണമെന്നും ചിലർ അഭിപ്രായപ്പെട്ടു. റിപ്പോർട്ടിന്മേൽ ആവശ്യമെങ്കിൽ വിശദമായ ചർച്ചകൾക്ക് ശേഷം ശൂറാ തീരുമാനം കൈകൊള്ളും. 
 

Tags

Latest News