Wednesday , December   12, 2018
Wednesday , December   12, 2018

ദുബായില്‍ മാലിന്യ നീക്കത്തിനുള്ള ഫീസ് അടുത്ത മാസം മുതല്‍

ദുബായ്- എമിറേറ്റില്‍ ശുചീകരണ സേവനങ്ങള്‍ക്കുള്ള നിരക്ക് അടുത്ത മാസം മുതല്‍ ഈടാക്കുമെന്ന് നഗരസഭാധികൃതര്‍ വ്യക്തമാക്കി. വാടക കരാര്‍ സാക്ഷ്യപ്പെടുത്തുമ്പോള്‍ നിരക്ക് ഈടാക്കും. അജ്മാനിലെ ദൈനംദിന മാലിന്യ നീക്കങ്ങള്‍ക്ക് സ്വകാര്യ കമ്പനികളുമായി മുനിസിപ്പാലിറ്റി കരാര്‍ രൂപപ്പെടുത്തിയിട്ടുണ്ട്. ഇതനുസരിച്ചാണ് അടുത്ത ജനുവരി ഒന്നു മുതല്‍ ഓരോ കെട്ടിടത്തില്‍ നിന്നും പുറംതള്ളുന്ന പാഴ്‌വസ്തുക്കളുടെയും ചവറുകളുടെയും നീക്കത്തിന് നിരക്ക് ഏര്‍പ്പെടുത്തുന്നത്. കമ്പനികള്‍ക്ക് അധിക ബാധ്യത വരാതിരിക്കാന്‍ കൂടിയാണിതെന്നു നഗരസഭാധികൃതര്‍ വ്യക്തമാക്കി.
മാലിന്യ നീക്കത്തിനു നേതൃത്വം നല്‍കുന്ന കമ്പനികള്‍ക്ക് വേണ്ടി മാലിന്യ ശേഖരണ നിരക്കാണ് നഗരസഭ നിശ്ചയിച്ചിരിക്കുന്നത്. കെട്ടിട കരാര്‍ ഓണ്‍ലൈന്‍ വഴി സാക്ഷ്യപെടുത്താന്‍ സാധിക്കുന്നതിനാല്‍ പുതിയ നിരക്ക് ഈടാക്കാനും നല്‍കാനുമുള്ള പ്രക്രിയകള്‍ ലളിതമാണ്. കൂടാതെ എമിറേറ്റിലെ ഒന്‍പത് മേഖലകളില്‍ 3പ്രത്യേക പരിസ്ഥിതി സംരക്ഷണ പദ്ധതികള്‍ നടപ്പാക്കാനും നഗരസഭ കരാര്‍ ഉണ്ടാക്കിയിട്ടുണ്ട്. 2020 വിഷന്റെ ഭാഗമായാണിതെന്നു അധികൃതര്‍ വെളിപ്പെടുത്തി.
പൊതു ആരോഗ്യത്തെ സാരമായി ബാധിക്കുന്ന പ്രശ്‌നങ്ങളെ പ്രതിരോധിക്കുന്നതും പരിസ്ഥിതിക്ക് പോറലേല്‍പ്പിക്കുന്നത് തടയുന്നതിനുമുള്ള പദ്ധതികള്‍ ജനുവരി മുതല്‍ തന്നെ നടപ്പാക്കുമെന്ന് നഗരസഭാ തലവന്‍ അബ്ദുറഹ്മാന്‍ മുഹമ്മദ് അല്‍ നുഅയ്മിയാണ് അറിയിച്ചത്.
വ്യപാര, വാണിജ്യ, പാര്‍പ്പിട കെട്ടിടങ്ങളിലും കാര്‍ഷിക മേഖലകളിലും നഗരസഭയുടെ പുതിയപദ്ധതി പ്രകാരമുള്ള സേവനങ്ങളുണ്ടാകും. വൈദ്യുത വിളക്കുകളും ട്രാഫിക് ബോര്‍ഡുകളും സിഗ്‌നലുകളും  കടല്‍ തീരങ്ങളും പൊതു വാഹനങ്ങളുമെല്ലാം നിരന്തരം ശുചീകരിക്കുന്ന വിധത്തിലാണ് പുതിയ കരാറുകള്‍ രൂപപ്പെടുത്തിയിരിക്കുന്നത്. ശുചീകരണത്തിനും മാലിന്യ നീക്കത്തിനും പ്രത്യേക വാഹനങ്ങളും സംവിധാനങ്ങളും കമ്പനികള്‍ സജ്ജമാക്കിയിട്ടുണ്ട്.
ഷാര്‍ജ എമിറേറ്റില്‍ ട്രാഫിക് പിഴയില്‍ പകുതി ഇളവ് നല്‍കുന്നത് ഫെബ്രവരി വരെ തുടരുമെന്ന് ഗതാഗത വകുപ്പ് അധികൃതര്‍ അറിയിച്ചു. അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഉപസര്‍വ സൈന്യാധിപനുമായ ജനറല്‍ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ നിര്‍ദേശ പ്രകാരമാണിത്.