റിയാദ് - സൗദിയിൽ ഡീസൽ, പെട്രോൾ നിരക്കുകൾ ഉടൻ കൂടും. അടുത്ത മാസം തന്നെ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകും. അടുത്ത വർഷത്തിന്റെ ആദ്യപാദത്തിൽ പെട്രോൾ, ഡീസൽ നിരക്കുകളും വിമാന ഇന്ധന നിരക്കുകൾ ഉയർത്തുമെന്ന് ഊർജ, വ്യവസായ മന്ത്രാലയം അറിയിച്ചു. ഇന്ധന നിരക്ക് വർധനവിനെ കുറിച്ച വിശദാംശങ്ങൾ സൗദി അറാംകൊ യഥാസമയം വെളിപ്പെടുത്തുമെന്നും മന്ത്രാലയം പറഞ്ഞു.