Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സോണിയയുടെ പടിയിറക്കം;  രാഹുലിന്റെ കൊടിയേറ്റം


സോണിയാ ഗാന്ധി  ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ അധ്യക്ഷ പദവിയിലേക്ക് അവരോധിക്കപ്പെട്ട് മൂന്ന് വർഷം കഴിഞ്ഞതേയുള്ളൂ.
2001 ൽ പ്രതിപക്ഷ നേതാവായിരുന്ന സോണിയാ ഗാന്ധി കോൺഗ്രസ് നേതാക്കളായ  മൻമോഹൻ സിങ്, 
മുരളി ഡിയോറ തുടങ്ങിയവരോടൊപ്പം യു.എസിലേക്കുള്ള യാത്രാമധ്യേ ഐസ്‌ലാൻഡും സന്ദർശിക്കുകയുണ്ടായി. ഐസ്‌ലാൻഡ്  സന്ദർശനത്തിനിടയിൽ അവർക്കുണ്ടായ ഒരനുഭവം, ഈ ലേഖകൻ  സോണിയാ ഗാന്ധിയെ സന്ദർശിച്ചപ്പോൾ അവരുമായി അടുത്ത വൃത്തങ്ങൾ അന്ന് പങ്ക് വെക്കുകയുണ്ടായി.  
ഐസ്‌ലാൻഡിൽ  അതിഥികളായെത്തിയ  സോണിയാ ഗാന്ധി ഉൾപ്പെടെയുള്ള സംഘത്തെ അന്ന്  റെയ്ക്ജാവിക്ക് എയർപോർട്ടിൽ നിന്നും  സ്വീകരിച്ചു കൊണ്ടുപോയത് ഐസ്‌ലാൻഡ് പ്രസിഡണ്ടായിരുന്ന ഒലാവർ റഗ്രിംസൺ സ്വയം ഡ്രൈവ് ചെയ്ത വാഹനത്തിലായിരുന്നു.
 അന്ന് വൈകുന്നേരം അതിഥികളുടെ  ബഹുമാനാർത്ഥം  ഒരുക്കിയ വിരുന്ന് കഴിഞ്ഞ് പ്രസിഡണ്ടിനോടൊപ്പം  സോണിയാ ഗാന്ധിയും മറ്റ് അതിഥികളും   പുറത്തിറങ്ങുകയാണ്. അവരെല്ലാവരും ഹാളിൽ നിന്ന് പുറത്തിറങ്ങി വാഹനത്തിനടുത്തേക്ക് നടന്നു നീങ്ങുമ്പോൾ ഒരു ടാക്‌സി െ്രെഡവർ നടന്നു വന്ന് ഐസ്‌ലാൻഡ് പ്രസിഡണ്ടിനെ അഭിവാദ്യം ചെയ്യുകയും അദ്ദേഹത്തിന് ഹസ്തദാനം നൽകുകയും ചെയ്തു. ടാക്‌സി ഡ്രൈവറും ഐസ്‌ലാൻഡ് പ്രസിഡണ്ടും ചിരപരിചിതരെപ്പോലെ  പരസ്പരം കുശലാന്വേഷണത്തിലേർപ്പെടുന്നത്  തൊട്ടടുത്ത് നിന്ന് സോണിയാ ഗാന്ധി അത്ഭുതാദരങ്ങളോടെ നോക്കിനിന്നു. പ്രോട്ടോകോൾ  സുരക്ഷാ തടസ്സങ്ങളൊന്നുമില്ലാതെ ആളുകളുമായി ഈ വിധം ഇടപഴകുന്നതിനെക്കുറിച്ച്  സോണിയാ ഗാന്ധി ഐസ്‌ലാൻഡിന്റെ രാഷ്ട്രത്തലവനോട് ചോദിച്ചപ്പോൾ അദ്ദേഹത്തിന്റെ മറുപടി വളരെ ലളിതമായിരുന്നു. 
'ഞാൻ രാജ്യത്തെ പൗരന്മാരെ എന്റെ കുടുംബമായാണ് കാണുന്നത്.  രാജ്യത്തിന്റെ തലവൻ എന്ന നിലയിൽ ഞാനവരുടെ കുടുംബ നാഥനാണ്. അവർക്കെന്നെ വന്നു കാണാനും സംസാരിക്കാനും തടസ്സങ്ങളുണ്ടായിക്കൂടാ.' 
ഒലാവർ റഗ്രിംസൺ ഇത് പറയുമ്പോൾ നമ്മുടെ രാജ്യത്തെ  പല നേതാക്കൻമാരും ശീലിച്ച രീതികൾ ഒരു പക്ഷേ സോണിയാ ഗാന്ധിയുടെ മനസ്സിലൂടെ കടന്നു പോയിരിക്കാം.
പാർട്ടിയെ സാധാരണക്കാരുമായി അടുപ്പിക്കാനും പാർട്ടിക്ക് 'ആം ആദ്മി' (സാധാരണക്കാരന്റെ ) മുഖം നൽകാനുമുള്ള ശ്രമങ്ങൾക്കുമൊപ്പം പാവപ്പെട്ടവരുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും പ്രശ്‌നങ്ങളിൽ ഊന്നുന്ന പ്രവർത്തനങ്ങൾക്കാണ്   സോണിയാ ഗാന്ധി എപ്പോഴും പ്രഥമ പരിഗണന നൽകിയിരുന്നത്. 2004 ലെ പൊതു തെരഞ്ഞെടുപ്പിൽ ഏറെ കരുതലോടെയാണ്  സോണിയാ ഗാന്ധി ഓരോ ചുവടും മുന്നോട്ടു വെച്ചത്. പ്രാദേശിക രാഷ്ട്രീയ പാർട്ടികളുമായി യാതൊരു സഖ്യവും വേണ്ട എന്ന 1998 ലെ പച്‌മെഡി പ്രമേയം നടപ്പിൽ വരുത്തേണ്ടതില്ലെന്ന്  സോണിയാ ഗാന്ധി തീരുമാനിക്കുകയായിരുന്നു. പ്രാദേശിക മതേതര പാർട്ടികളുമായി സഖ്യത്തിന്  കോൺഗ്രസധ്യക്ഷ എന്ന നിലയിൽ അവർ  തന്നെ മുന്നിട്ടിറങ്ങി. സ്വന്തം വസതിക്കടുത്തുള്ള രാം വിലാസ് പാസ്വാന്റെ വീട്ടിലേക്ക് കയറിച്ചെന്ന് അദ്ദേഹവുമായി ചർച്ച നടത്താനും സോണിയാ ഗാന്ധി മടി കാണിച്ചില്ല. വിശ്രമം പോലുമില്ലാതെ ഏകാംഗ പടനായികയെപ്പോലെ ശക്തമായ പ്രവർത്തനമാണ് അവർ കാഴ്ച വെച്ചത്. ജനസമ്പർക്ക യാത്രയടക്കം അറുപത്തി നാലായിരം കിലോമീറ്ററുകൾ സഞ്ചരിച്ചുകൊണ്ട് അവർ പ്രചാരണ പരിപാടികളിൽ  സംസാരിച്ചു. ബി.ജെ.പിയുടെ നേതൃത്വത്തിൽ പ്രധാനമന്ത്രി  വാജ്‌പേയി, എൽ.കെ. അദ്വാനി, മുരളി മനോഹർ ജോഷി, ജോർജ് ഫെർണാണ്ടസ്, പ്രമോദ് മഹാജൻ തുടങ്ങി  എൻ .ഡി.എ നേതാക്കൾ ഇന്ത്യ തിളങ്ങുന്നു എന്ന അവകാശവാദവുമായി പ്രചാരണത്തിനിറങ്ങിയപ്പോൾ അതിനു ബദലായി കോൺഗ്രസിന്റെ കൈ സാധാരണക്കാർക്കൊപ്പം എന്ന മുദ്രാവാക്യമാണ്  സോണിയാ ഗാന്ധി മുന്നോട്ട് വെച്ചത്. ഒടുവിൽ സാധാരണക്കാർക്കും കർഷകർക്കും പാവപ്പെട്ടവർക്കും വേണ്ടി നിലകൊണ്ട സോണിയാ ഗാന്ധിയുടെ പ്രചാരണം ഫലം കണ്ടു. ആറു വർഷത്തെ പ്രവർത്തനം കൊണ്ട് സഖ്യ കക്ഷികളുടെ പിന്തുണയോടെ  145 സീറ്റ് നേടിയ കോൺഗ്രസിനെ എട്ടു വർഷത്തെ വിടവിനു ശേഷം സോണിയാ ഗാന്ധി വീണ്ടും അധികാരത്തിലെത്തിച്ചു .
2004 ലെ തെരഞ്ഞെടുപ്പിൽ സോണിയാ ഗാന്ധി കോൺഗ്രസിന് നവോത്ഥാനം നൽകി. എന്നാൽ പാർട്ടിയെ ഒന്നര പതിറ്റാണ്ട് കാലം വിജയകരമായി മുന്നോട്ട് നയിച്ചെങ്കിലും  ആരോഗ്യപരമായ കാരണങ്ങളാൽ പഴയത് പോലെ സജീവമാകാൻ കഴിയാത്തതുകൊണ്ട് തന്നെ രാജീവ് ഗാന്ധി തുടങ്ങിവെച്ച പാർട്ടിയിലെ നവീകരണ പ്രക്രിയ മുന്നോട്ട് കൊണ്ടുപോകാനാവാതെ  സോണിയ പ്രയാസപ്പെടുന്നുണ്ടായിരുന്നു. കോൺഗ്രസിനെ നവീകരിച്ചുകൊണ്ട് പാർട്ടിക്കകത്ത് 'പ്രൊഫഷനലിസം' കൊണ്ടുവരിക എന്നതായിരുന്നു ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഇന്ത്യയെക്കുറിച്ച് ഏറെ സ്വപ്‌നങ്ങൾ കണ്ടിരുന്ന രാജീവ് ഗാന്ധിയുടെ രാഷ്ട്രീയാഭിലാഷം.
രാഷ്ട്രീയത്തിൽ നേതാക്കന്മാരും അണികളും തമ്മിൽ വിഭജന രേഖ തീർക്കുന്ന വേലിക്കെട്ടുകൾ തകർക്കാനുള്ള സോണിയാ ഗാന്ധിയുടെ ശ്രമങ്ങളും രാജീവ് ഗാന്ധിയുടെ സ്വപ്‌നങ്ങളും പൂർത്തീകരിക്കുക എന്ന ദൗത്യം ഇനി രാഹുൽ ഗാന്ധിയിലേക്ക് കൈമാറ്റം ചെയ്യപ്പെടുകയാണ്. 2004 ൽ രാഷ്ട്രീയത്തിലേക്ക് ഔദ്യോഗികമായി കടന്നുവരുമ്പോൾ രാഹുൽ ഗാന്ധിക്ക് മുപ്പത്തിമൂന്ന് വയസ്സായിരുന്നു.    എന്നാൽ പിതാവിന്റെ വിയോഗ നാളിൽ തന്നെ രാഷ്ട്രീയത്തിൽ ഇറങ്ങണം എന്ന് രാഹുൽ ഗാന്ധി ഏറെക്കുറെ മനസ്സിൽ ഉറപ്പിച്ചിരുന്നു. രാഹുൽ ഗാന്ധിയുടെ തന്നെ വാക്കുകളിൽ പറഞ്ഞാൽ 'എന്റെ പിതാവിന്റെ ചിതാഭസ്മവുമായി അലഹബാദിലേക്കുള്ള ട്രെയിൻ യാത്രയിൽ തന്നെ ഞാനാ തീരുമാനമെടുത്തിരുന്നു. വണ്ടി യു.പിയിലേക്ക് പ്രവേശിച്ചപ്പോൾ ഞാൻ കണ്ടത് നിരവധി പേർ യാത്രയോടൊപ്പം ചേരുന്നതാണ്. അവരുടെയെല്ലാം മുഖങ്ങളിൽ പ്രതിഫലിച്ചിരുന്ന നഷ്ടബോധം കണ്ടപ്പോൾ ആ അച്ഛന്റെ മകനെന്ന നിലയിൽ  എന്റെ ഉത്തരവാദിത്തം ഞാൻ തിരിച്ചറിയുകയായിരുന്നു'. 
എന്നാൽ പിന്നെയും 13 വർഷങ്ങൾക്ക് ശേഷമാണ് രാഹുൽ ഗാന്ധി ആ ഉത്തരവാദിത്തത്തിലേക്കുള്ള ആദ്യ ചുവട് വെയ്പ് നടത്തുന്നത്. അത്രയും നാൾ രാഹുൽ ഗാന്ധി ഇന്ത്യൻ രാഷ്ട്രീയത്തിന്റെ സങ്കീർണതകളെക്കുറിച്ച്   പഠിക്കുകയും സ്വയം സജ്ജനാവുകയുമായിരുന്നു. ഒടുവിൽ 2004 ലെ തെരഞ്ഞെടുപ്പിലാണ്  സോണിയാ ഗാന്ധിയോടൊപ്പം രാഹുൽ ഗാന്ധി  ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിവന്നത്. 
രാഷ്ട്രീയത്തിലേക്ക് രംഗപ്രവേശം ചെയ്ത നാൾ തൊട്ട് രാഹുൽ ഗാന്ധിയുടെ സ്വപ്‌നം രാഷ്ട്രീയത്തെ നവീകരിച്ചുകൊണ്ട് പരമ്പരാഗത ഇന്ത്യയെ ആധുനിക ഇന്ത്യയുമായി ബന്ധിപ്പിക്കുക എന്നതാണ്. മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ രാജീവ് ഗാന്ധി തുടങ്ങിവെച്ചത് പൂർത്തീകരിക്കുക എന്നതാണ് രാഹുലിന്റെ ദൗത്യം. 
രാഷ്ട്രീയത്തെ അധികാരവുമായി മാത്രം ബന്ധപ്പെടുത്തുന്ന കാലത്ത് പ്രധാനമന്ത്രി പദം രണ്ടു തവണ    (ആദ്യം 1991 ൽ രാജീവ് ഗാന്ധി വധത്തിനു ശേഷം നടന്ന തെരഞ്ഞെടുപ്പിൽ ) മുമ്പിൽ വന്നപ്പോൾ, രാഷ്ട്രീയത്തിൽ അപൂർവമായ ഒരു പുതിയ സംസ്‌കാരം സ്ഥാന നിരാസത്തിലൂടെ  ലോകത്തിന് കാട്ടിക്കൊടുത്ത സോണിയാ ഗാന്ധിയുടെ എല്ലാ മൂല്യങ്ങളും ഉയർത്തിപ്പിടിക്കുന്ന യോഗ്യനായ പിൻഗാമി തന്നെയാണ്  രാഹുൽ ഗാന്ധി. 
പാർട്ടി പ്രധാന ചുമതല ഏൽപിക്കാൻ തയ്യാറായപ്പോഴെല്ലാം രാജീവ് ഗാന്ധി ആഗ്രഹിച്ചത് പോലെ താഴേക്കിടയിൽനിന്നും പതിയെപ്പതിയെ ഉയർന്നു വരാനായിരുന്നു രാഹുൽ ഗാന്ധിയും  ഇഷ്ടപ്പെട്ടിരുന്നത്. അടുത്ത പൊതു തെരഞ്ഞെടുപ്പിന് ശേഷം യു.പി.എ അധികാരത്തിൽ വരികയാണെങ്കിൽ   കോൺഗ്രസ് പ്രസിഡണ്ട് എന്ന നിലയിൽ പാർട്ടിയെ ശക്തിപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് പ്രധാനമന്ത്രിയായി മറ്റൊരാളെ രാഹുൽ  ഗാന്ധി  തെരഞ്ഞെടുക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.                  
രാജീവ് ഗാന്ധിക്ക് ആദ്യ ഘട്ടത്തിൽ നേരിടേണ്ടി വന്നതിലുമേറെ പരിഹാസ വാക്കുകൾ രാഹുൽ ഗാന്ധിക്ക് നേരെയുമുണ്ടായി. ഒരവസരത്തിൽ രാജീവ് ഗാന്ധി ഇന്ത്യയിൽ കംപ്യൂട്ടർ കൊണ്ടുവരുന്നതിനെക്കുറിച്ചായിരുന്നു സംസാരിച്ചു കൊണ്ടിരുന്നത്. പാർലമെന്റിൽ ഇതിനെക്കുറിച്ചു പറഞ്ഞപ്പോൾ വാജ്‌പേയി അന്ന് രാജീവ് ഗാന്ധിയെ കളിയാക്കിക്കൊണ്ട് 'ഇനി നമ്മുടെ രാജ്യത്ത് മഴ എപ്പോൾ പെയ്യുമെന്നൊക്കെ കംപ്യൂട്ടർ പറയുമെന്ന് ' പറഞ്ഞു. അന്ന്  തമാശയാക്കി പറഞ്ഞത് ഇന്ന് സത്യമായി പുലർന്നതിന് കാലം സാക്ഷി! രാജീവ് ഗാന്ധിക്കുണ്ടായ അതേ അനുഭവം പാർലമെന്റിൽ  രാഹുൽ ഗാന്ധിക്കുമുണ്ടായി. വിദർഭയിലെ കർഷക സ്ത്രീയായ കലാവതിയുടെ പ്രശ്‌നങ്ങളിലേക്ക്  ശ്രദ്ധ ക്ഷണിച്ചുകൊണ്ട്  ന്യൂക്ലിയർ ഊർജം ഉപയോഗിച്ച്  പാവപ്പെട്ട കർഷകരുടെ ജീവിതത്തിൽ എങ്ങനെ മാറ്റങ്ങൾ കൊണ്ടുവരാം എന്നദ്ദേഹം വിശദീകരിക്കാൻ  ശ്രമിച്ചപ്പോൾ രാഹുൽ ഗാന്ധിക്ക് നേരെ രാഷ്ട്രീയ എതിരാളികളായ എംപിമാർ  പരിഹാസം ചൊരിയുകയായിരുന്നു. 
രാജീവ് ഗാന്ധി ഇന്ത്യയിൽ കളർ ടെലിവിഷൻ കൊണ്ടുവരുന്നതിനെക്കുറിച്ചു പറഞ്ഞപ്പോൾ നിറമുള്ള സ്വപ്‌നം കാണുന്നവൻ എന്നു പറഞ്ഞും  അവർ  പരിഹസിച്ചിരുന്നു. രാജീവ് ഗാന്ധിയെ കംപ്യൂട്ടർ ബോയ് എന്നു പറഞ്ഞു പരിഹസിച്ചവർ രാഹുലിനു നേരെയും പരിഹാസ വാക്കുകൾ ചൊരിയാൻ മത്സരിക്കുകയും അതിനായി മാത്രം ഒരു മീഡിയ ടീമിനെ ചുമതലപ്പെടുത്തുകയും ചെയ്തു. അന്ന് രാജീവ് ഗാന്ധി ജീവിതത്തിന്റെ എല്ലാ തുറകളെയും  വിവര സാങ്കേതിക വിദ്യയുമായി ബന്ധിപ്പിക്കുന്നതിനെക്കുറിച്ചു ചിന്തിക്കുകയും അതിനായി വിപ്ലവാത്മകമായ ശ്രമങ്ങൾക്ക് തുടക്കമിടുകയും ചെയ്തപ്പോൾ  പഴി പറഞ്ഞവർ തന്നെയാണ്  ഇന്ന്  അതേ സാങ്കേതിക വിദ്യയിലൂടെ രാഹുലിനെ കടന്നാക്രമിക്കുന്നത്.  അത്  ചരിത്രത്തിന്റെ  മറ്റൊരു  തമാശ.
ഇരുപത്തൊന്നാം നൂറ്റാണ്ടിലേക്ക് ഇന്ത്യയെ കൂട്ടിക്കൊണ്ടു പോകുന്നതിനെക്കുറിച്ചുള്ള സ്വപ്‌നങ്ങൾ രാജീവ് ഗാന്ധി പങ്കു വെച്ചത് ഇരുപതാം നൂറ്റണ്ടിനോട് വിട പറയാൻ 16 വർഷം കൂടി ബാക്കിയുള്ളപ്പോഴായിരുന്നു. ഇരുപത്തൊന്നാം നൂറ്റാണ്ട് പിറന്ന് പതിനാറ് വർഷങ്ങൾ പിന്നിടുമ്പോഴാണ്  കോൺഗ്രസിന്റെ നേതൃത്വം സോണിയാ ഗാന്ധിയിൽനിന്നും രാഹുൽ ഗാന്ധിയിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നത് എന്നത് ചരിത്രത്തിന്റെ യാദൃഛികമായ മറ്റൊരു സമാനതയായിരിക്കാം. രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയമാണ് നമുക്കാവശ്യമെന്ന്  അദ്ദേഹത്തിന്റെ  ശൈലിയെ വിലയിരുത്തുന്ന ലോകമെമ്പാടുമുള്ള ഇന്ത്യക്കാർ ഇതിനോടകം തിരിച്ചറിഞ്ഞു കഴിഞ്ഞു. പുതിയ നൂറ്റാണ്ടിലെ ഇന്ത്യയെ നയിക്കാൻ എന്തുകൊണ്ടും പ്രാപ്തൻ രാഹുൽ ഗാന്ധി  തന്നെയെന്ന് കോൺഗ്രസുകാരല്ലാത്തവർ പോലും ഇപ്പോൾ തുറന്നു സമ്മതിക്കുന്നു.       ാമിീെീൃുമഹഹീീൃ@ഴാമശഹ.രീാ

Latest News