Wednesday , June   19, 2019
Wednesday , June   19, 2019

സിറിയയിലെ അവസാന  കേന്ദ്രത്തിൽനിന്നും  ഐ.എസിനെ തുരത്തി

ബെയ്‌റൂത്ത് - ഐ.എസ് ഭീകരരെ സിറിയയിലെ അവരുടെ അവസാന കേന്ദ്രത്തിൽനിന്നും തുരത്തി സഖ്യസേന. ഐ.എസ് ഖിലാഫത്തിന് കീഴിൽ അവർക്ക് ശക്തിയുണ്ടായിരുന്ന അവസാന പട്ടണമായ അൽബു കമാലിൽനിന്നാണ് ഇന്നലെ ഭീകരരെ സഖ്യസേന തുരത്തിയത്. ഇറാഖ്, സിറിയ അതിർത്തിയിലുള്ള അൽബു കമാലിന്റെ നിയന്ത്രണം സഖ്യസേന ഏറ്റെടുത്തതോടെ ഭീകരർ മരുഭൂമിയിലെ ഒളിത്താവളങ്ങളിൽ മാത്രമേ ഇനി അവശേഷിക്കുന്നുള്ളൂ. 
സിറിയിലെ ഐ.എസിന്റെ ശക്തികേന്ദ്രമായ റാഖ പട്ടണം കഴിഞ്ഞ മാസം സഖ്യസേന തിരിച്ചുപിടിച്ചിരുന്നു.
ബുധനാഴ്ചയോടെയാണ് സഖ്യസേനയും അവരെ പിന്തുണക്കുന്ന ജനകീയ സേനയും അൽബു കമാൽ വളഞ്ഞത്. തുടക്കത്തിൽ ശക്തമായ ചെറുത്തുനിൽപ്പുണ്ടായിരുന്നെങ്കിലും ഇന്നലെയോടെ ഐ.എസ് ഭീകരർ പിൻവലിഞ്ഞു. പോരാട്ടം പ്രധാനമായും നടത്തിയത് ജനകീയ സേനയായിരുന്നുവെന്ന് മനുഷ്യാവകാശ സംഘടനയായ സിറിയൻ ഒബ്‌സർവേറ്ററി പറഞ്ഞു. അൽബു കമാലും പിടിച്ചതോടെ സിറിയയിൽ ഭീകരർക്ക് ഇനി താവളങ്ങളൊന്നുമില്ലെന്ന് സൈന്യം പ്രസ്താവനയിൽ അറിയിച്ചു.

Latest News