Sunday , February   17, 2019
Sunday , February   17, 2019

അഞ്ച് മലയാളികൾ സിറിയയിൽ  കൊല്ലപ്പെട്ടതായി വിവരം 

കൊണ്ടോട്ടി- സിറിയയിൽ ഐ.എസിനു നേരെ നടന്ന അമേരിക്കൻ ആക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ മലപ്പുറത്തു നിന്നുള്ള രണ്ടുപേർ ഉൾപ്പെടെ അഞ്ചു മലയാളികൾ ഉള്ളതായി ദേശീയ അന്വേഷണ ഏജൻസിക്ക് വിവരം ലഭിച്ചു. 
പാലക്കാട് കഞ്ചിക്കോട് സ്വദേശി സിബി (28), മലപ്പുറം വണ്ടൂർ വാണിയമ്പലം സ്വദേശി മുഹദ്ദിസ് (26) എന്നിവർ കൊല്ലപ്പെട്ടതായി ഇന്ത്യൻ ഇന്റലിജൻസ് ഏജൻസികൾ സ്ഥിരീകരിച്ചു.
മലപ്പുറം കൊണ്ടോട്ടി, കണ്ണൂർ ചാലാട്, കോഴിക്കോട് വടകര എന്നിവിടങ്ങളിൽ നിന്നുള്ള ഓരോ യുവാക്കളും കൊല്ലപ്പെട്ടതായി ദേശീയ അന്വേഷണ ഏജൻസികൾക്ക് വിവരം ലഭിച്ചിട്ടുണ്ട്. ഇവരെ കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ ഉദ്യോഗസ്ഥർ ശേഖരിച്ചു വരികയാണ്. 
പാലക്കാട് സ്വദേശിയായ യഹിയ നേരത്തെ കൊല്ലപ്പട്ടതായി വിവരം ലഭിച്ചിരുന്നു.
അഫ്ഗാനിസ്ഥാൻ വഴിയാണ് ഇവർ സിറിയയിലെത്തിയതെന്ന് ദേശീയ ഏജൻസികൾക്ക് വിവരം ലഭിച്ചിട്ടുണ്ട്. വിവിധ രാജ്യങ്ങളിൽ നിന്ന് ഐ.എസിൽ ചേർന്ന ഇവരെ 2015 സെപ്റ്റംബർ മുതൽ കാണാതായതായിരുന്നു. അഫ്ഗാനിലെ നാംഘർഹാറിലെത്തിയ മലയാളികളുടെ സംഘവുമായി ഇവർക്ക് ബന്ധമുള്ളതായി സൂചന ലഭിച്ചിട്ടുണ്ട്.
 

Latest News