പശു ഭീകരത വീണ്ടും; ഗൃഹനാഥനെ മര്‍ദിച്ചു, വീടിനു തീയിട്ടു

ഗിരിധി- വീടിനു പുറത്ത ചത്ത പശുവിനെ കണ്ടതിനാണത്രെ ജാര്‍ഖണ്ഡില്‍ ജനക്കൂട്ടം വീട്ടുടമസ്ഥനെ ക്രൂരമായി മര്‍ദിക്കുകയും വീടിന് തീയിടുകയും ചെയ്തു.

ജാര്‍ഖണ്ഡിലെ ഗിരിധി ജില്ലയിലെ ദേവ്‌രി ഏരിയയില്‍ ബെരിയ ഗ്രാമത്തിലാണ് സംഭവം. 200 ഓളം വരുന്ന അക്രമികളാണ് ഉസ്മാന്‍ അന്‍സാരി എന്നയാളെ മര്‍ദിച്ചത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച അന്‍സാരിയുടെ നില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു.

വീട് കത്തിക്കുകയായിരുന്ന ജനക്കൂട്ടത്തെ പോലീസ് എത്തിയാണ് പിരിച്ചുവിട്ടത്. കല്ലേറ് തുടങ്ങിയ അക്രമികളെ പിരിച്ചുവിടാന്‍  വെടി വെക്കേണ്ടി വന്നുവെന്ന് പോലീസ് പറഞ്ഞു.

അന്‍സാരിയേയും കുടംബത്തേയും രക്ഷപ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍ ജനക്കൂട്ടം തടഞ്ഞുവെന്ന് ജാര്‍ഖണ്ഡ് പോലീസ് വക്താവ് ആര്‍.കെ. മുല്ലിക് പറഞ്ഞു. കനത്ത തോതില്‍ കല്ലേറുണ്ടായതിനെ തുടര്‍ന്നാണ് നിറയൊഴിച്ചതെന്നും അദ്ദേഹം പറഞ്ഞു.

Latest News