ഖത്തറിലെ ഇന്ത്യക്കാരുടെ സുരക്ഷയാണ് പ്രധാനമെന്നും ഇതിനായി വേണ്ടതല്ലാം ചെയ്യുമെന്നും വിദേശ മന്ത്രി സുഷമാ സ്വരാജ് ട്വിറ്ററില്‍ അറിയിച്ചു. ഖത്തറിലുള്ള ഇന്ത്യക്കാരുടെ സുരക്ഷയും ക്ഷേമവും ഉറപ്പുവരുത്താന്‍ സാധ്യമാകുന്നതെല്ലാം സര്‍ക്കാര്‍ ചെയ്യും.
ആശങ്ക വേണ്ടെന്നും ഖത്തറിലെ അംബാസഡറുമായി സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ടെന്നും സുഷമ ട്വീറ്റ് ചെയ്തു. ഖത്തറിലെ ഇന്ത്യക്കാരുടെ സുരക്ഷക്കായുള്ള സര്‍ക്കാര്‍ പദ്ധതികളെ കുറിച്ച് രമണ കുമാര്‍ എന്നയാള്‍ ഉന്നയിച്ച അന്വേഷണത്തിനാണ് മന്ത്രിയുടെ മറുപടി.
ഉപരോധ ഭീഷണി നേരിടുന്ന ഖത്തറിലെ ഇന്ത്യക്കാരെല്ലാം സുരക്ഷിതരാണെന്ന് നാട്ടില്‍ വരാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് പ്രത്യേക വിമാനം ഏര്‍പ്പെടുത്തുമെന്നും കേന്ദ്ര സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.