Thursday , June   20, 2019
Thursday , June   20, 2019

ഇന്ത്യ-പാക് ത്രില്ലറും മഴയെടുക്കുമോ?

ലണ്ടന്‍ - ലോകകപ്പ് ക്രിക്കറ്റിന്റെ ആവേശം മഴയില്‍ അലിയുന്നു, തുടര്‍ച്ചയയ രണ്ടു ദിവസമാണ് മഴ കളി തടസ്സപ്പെടുത്തിയത്. ശ്രീലങ്കയും ബംഗ്ലാദേശും തമ്മിലുള്ള മത്സരത്തില്‍ ഒരു പന്ത് പോലും എറിയാനായില്ല. ഇരു ടീമുകള്‍ക്കും ഓരോ പോയന്റ് കിട്ടി. ശ്രീലങ്ക-പാക്കിസ്ഥാന്‍ മത്സരവും മഴ കാരണം ഒരു പന്ത് പോലുമെറിയാതെ ഉപേക്ഷിച്ചിരുന്നു. ഈ ലോകകപ്പില്‍ മഴ കാരണം റദ്ദാക്കപ്പെടുന്ന മൂന്നാമത്തെ കളിയാണ് ഇത്. ദക്ഷിണാഫ്രിക്ക-വെസ്റ്റിന്‍ഡീസ് മത്സരം 7.3 ഓവറിനു ശേഷം അവസാനിപ്പിച്ചിരുന്നു. 
ഒരു ലോകകപ്പില്‍ രണ്ട് കളികള്‍ ഉപേക്ഷിച്ചത് (ടോസ് എറിയാതെ മത്സരം റദ്ദാക്കുന്നത്) ഇതാദ്യമായാണ്.  
ഇന്ത്യയുടെ അടുത്ത രണ്ടു കളികള്‍ക്കും മഴയുടെ ഭീഷണിയുണ്ട്. വ്യാഴാഴ്ച ട്രെന്റ്ബ്രിജില്‍ ന്യൂസിലാന്റിനും 16 ന് മാഞ്ചസ്റ്ററില്‍ പാക്കിസ്ഥാനുമെതിരായ കളികളില്‍ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ റിപ്പോര്‍ട്ട്. ഇന്നലെ ട്രെന്റ്ബ്രിജില്‍ ഇന്ത്യയുടെ പരിശീലനം മഴ കാരണം ഉപേക്ഷിക്കേണ്ടി വന്നു. ഈയാഴ്ചത്തെ എല്ലാ മത്സരങ്ങളെയും മഴ ബാധിക്കാനിടയുണ്ട്.  

പോയന്റ് നില
ടീം, കളി, ജയം, തോല്‍വി, പോയന്റ് എ ക്രമത്തില്‍
ന്യൂസിലാന്റ്    3    3    0    6
ഇംഗ്ലണ്ട്    3    2    1    4
ഇന്ത്യ    2    2    0    4
ഓസ്‌ട്രേലിയ    3    2    1    4
ശ്രീലങ്ക    4    1    1    4
വെസ്റ്റിന്‍ഡീസ്    3    1    1    3
ബംഗ്ലാദേശ്    4    1    2    3
പാക്കിസ്ഥാന്‍    3    1    1    3
ദക്ഷിണാഫ്രിക്ക    4    0    3    1
അഫ്ഗാനിസ്ഥാന്‍    3    0    3    0

Latest News