Sunday , June   16, 2019
Sunday , June   16, 2019

സമ്പന്നപ്പട്ടിക: മെസ്സി മുന്നില്‍, കോഹ്‌ലി നൂറാമന്‍

ലണ്ടന്‍ - അതിസമ്പന്ന കായികതാരങ്ങളുടെ ഫോബ്‌സ് പട്ടിക പുറത്തിറങ്ങി. അര്‍ജന്റീനയുടെ ഫുട്‌ബോള്‍ താരം ലിയണല്‍ മെസ്സിയാണ് ഒന്നാം സ്ഥാനത്ത്. പട്ടികയില്‍ ഒരു ഇന്ത്യക്കാരനേയുള്ളൂ, ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി -നൂറാം സ്ഥാനത്ത്.
മെസ്സി 12.7 കോടി ഡോളറാണ് പോയ വര്‍ഷം നേടിയത്, രണ്ടാം സ്ഥാനത്ത് മെസ്സിയുടെ ബദ്ധവൈരി ക്രിസ്റ്റിയാനൊ റൊണാള്‍ഡോയാണ് -10.9 കോടി ഡോളര്‍. മൂന്നാം സ്ഥാനത്തും ഫുട്‌ബോളര്‍ തന്നെ -നെയ്മാര്‍. ബ്രസീല്‍ താരം നേടിയത് 10.5 കോടി ഡോളര്‍. കഴിഞ്ഞ വര്‍ഷം ഒന്നാമനായിരുന്ന ബോക്‌സര്‍ ഫ്‌ളോയ്ഡ് മെയ്‌വെതര്‍ ഈ വര്‍ഷം പട്ടികയിലില്ല. അറുപത്തിമൂന്നാം സ്ഥാനത്തുള്ള സെറീന വില്യംസാണ് പട്ടികയിലെ ഏക വനിത. 
കഴിഞ്ഞ വര്‍ഷം എണ്‍പത്തിമൂന്നാം സ്ഥാനത്തുണ്ടായിരുന്ന കോഹ്‌ലി ഈ വര്‍ഷം അല്‍പം പിന്നോട്ടു പോയി. രണ്ടരക്കോടി ഡോളറാണ് കോഹ്‌ലി പോയ വര്‍ഷം നേടിയത്. പരസ്യങ്ങളില്‍ നിന്ന് 2.1 കോടി ഡോളറും കളിയില്‍ നിന്ന് 40 ലക്ഷം ഡോളറും.