Thursday , June   20, 2019
Thursday , June   20, 2019

കോഴിക്കോട്, തിരുവനന്തപുരം ലൈറ്റ് മോട്രോ വരുന്നു 

തിരുവനന്തപുരം- കോഴിക്കോട്, തിരുവനന്തപുരം ലൈറ്റ് മെട്രോ പദ്ധതി പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ടു സര്‍ക്കാര്‍ വ്യാഴാഴ്ച ഇ. ശ്രീധരനുമായി ചര്‍ച്ച നടത്തും. തിരുവനന്തപുരത്ത് വെച്ച് മുഖ്യമന്ത്രിയുമായും പൊതുമരാമത്തു മന്ത്രി ജി.സുധാകരനുമായും ശ്രീധരന്‍ ചര്‍ച്ച നടത്തും.കോഴിക്കോടും തിരുവനന്തപുരത്തും ലൈറ്റ് മെട്രോകള്‍ക്കു പകരം കൊച്ചി മാതൃകയില്‍ മീഡിയം മെട്രോ വേണമെന്ന അഭിപ്രായവും ഉയരുന്നുണ്ട്. കേന്ദ്രവും സംസ്ഥാനവും 50 ശതമാനം വീതം ചെലവ് വഹിക്കുമോയെന്നും ഉറപ്പാക്കണം അതിന് ശേഷമേ നടപടികള്‍ തുടങ്ങാനാവൂ.വയനാട് ചുരം ബദല്‍ റോഡുമായി ബന്ധപ്പെട്ടും സര്‍ക്കാര്‍ ശ്രീധരന്റെ സഹായം തേടും. വയനാട് ചുരം ബദല്‍ പാതയുടെ വിശദ പഠന റിപ്പോര്‍ട്ട് തയാറാക്കാന്‍ കൊങ്കണ്‍ റെയില്‍വേയെ ചുമതലപ്പെടുത്താന്‍ ഡിഎംആര്‍സി നേരത്തേ ശിപാര്‍ശ ചെയ്തിരുന്നു.

Latest News