Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഇന്റർനാഷണൽ സ്‌കൂളുകളിലെ  കൂടിയ ഫീസ് 60,000 റിയാൽ

റിയാദ് - ഇന്റർനാഷണൽ സ്‌കൂളുകളിലെ കൂടിയ ട്യൂഷൻ ഫീസ് ആയി വിദ്യാഭ്യാസ മന്ത്രാലയം 60,000 റിയാൽ നിശ്ചയിച്ചു. പുതുതായി സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കുന്നതിന് വിദേശ നിക്ഷേപകർക്ക് ലൈസൻസുകൾ അനുവദിക്കുന്നതിനുള്ള വ്യവസ്ഥകളും നിക്ഷേപകർക്ക് ആവശ്യമായ വിവരങ്ങളും അടങ്ങിയ ഗൈഡ് ബുക്കിലാണ് ഇന്റർനാഷണൽ സ്‌കൂളുകളിൽ ഈടാക്കാവുന്ന ട്യൂഷൻ ഫീസ് 35,000 റിയാൽ മുതൽ 60,000 റിയാൽ വരെയാണെന്ന് മന്ത്രാലയം വ്യക്തമാക്കിയത്. നഴ്‌സറി സ്‌കൂളുകളിൽ ഈടാക്കാവുന്ന ഫീസ് 12,000 റിയാൽ മുതൽ 45,000 റിയാൽ വരെയും സ്വകാര്യ സ്‌കൂളുകളിൽ ഈടാക്കാവുന്ന ട്യൂഷൻ ഫീസ് 15,000 റിയാൽ മുതൽ 40,000 റിയാൽ വരെയുമാണ്. വിദേശ നിക്ഷേപകർക്ക് പ്രയോജനപ്പെടുന്നതിന് അറബിയിലും ഇംഗ്ലീഷിലും ഗൈഡ് ബുക്ക് പുറത്തിറക്കിയിട്ടുണ്ട്. 
വിഷൻ 2030 പദ്ധതി അനുസരിച്ച് വിദ്യാഭ്യാസ മേഖലയിൽ വിദേശ നിക്ഷേപം അനുവദിക്കുന്നതിന് സൗദി അറേബ്യ തീരുമാനിച്ചിട്ടുണ്ട്. പുതുതായി 2621 സ്‌കൂളുകൾ തുറക്കുന്നതിന് വിദ്യാഭ്യാസ മന്ത്രാലയം ആലോചിക്കുന്നു. ഇംഗ്ലീഷിന് പ്രാധാന്യം നൽകുന്ന സ്വകാര്യ, ഇന്റർനാഷണൽ സ്‌കൂളുകളിൽ മക്കളെ ചേർക്കുന്നതിന് സൗദി പൗരന്മാർ പ്രത്യേക താൽപര്യം പ്രകടിപ്പിക്കുന്നുണ്ട്. വിദ്യാഭ്യാസ മേഖലയിൽ കൂടുതൽ വലിയ പങ്ക് വഹിക്കുന്നതിന് സ്വകാര്യ മേഖലയെ വിദ്യാഭ്യാസ മന്ത്രാലയം പ്രോത്സാഹിപ്പിക്കുന്നു. ഈ ലക്ഷ്യത്തോടെ ലൈസൻസ് നടപടികൾ എളുപ്പമാക്കുകയും ലഘുവായ്പകൾ അനുവദിക്കുകയും ഡിജിറ്റൽ വിദ്യാഭ്യാസം വിപുലമാക്കുകയും ചെയ്യുന്നു. ഇക്കാര്യങ്ങളെല്ലാം സൗദിയിൽ വിദ്യാഭ്യാസ മേഖലയിൽ നിക്ഷേപങ്ങൾ നടത്തുന്നതിന് പ്രചോദനങ്ങളാണ്. 
രാജ്യത്ത് സ്‌കൂളുകളുടെ എണ്ണം 38,000 ആയി ഉയർന്നിട്ടുണ്ട്. 62 ലക്ഷം വിദ്യാർഥികൾ ഈ സ്‌കൂളുകളിൽ പഠിക്കുന്നു. സൗദിയിൽ 6144 സ്വകാര്യ സ്‌കൂളുകളുമുണ്ട്. വിദ്യാഭ്യാസ മേഖലയിൽ നിക്ഷേപങ്ങൾ നടത്തുന്നതിന് മുന്നോട്ടു വരുന്നവർക്ക് ആവശ്യമായ വിവരങ്ങളെല്ലാം ഗൈഡ് ബുക്കിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സ്വകാര്യ സ്‌കൂളുകൾ, ഇന്റർനാഷണൽ സ്‌കൂളുകൾ, എജ്യുക്കേഷൻ ട്രെയിനിംഗ്-സൂപ്പർവൈസിംഗ് സെന്ററുകൾ, ഇംഗ്ലീഷ് ഇൻസ്റ്റിറ്റിയൂട്ടുകൾ, കാലിഗ്രഫി ഇൻസ്റ്റിറ്റിയൂട്ടുകൾ, കമ്മ്യൂണിറ്റി സ്‌കൂളുകൾ എന്നിവ അടക്കം എട്ടിനം വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കുന്നതിനാണ് വ്യക്തമായ മാനദണ്ഡങ്ങൾക്കും വ്യവസ്ഥകൾക്കും അനുസൃതമായി വിദേശ നിക്ഷേപകർക്ക് ലൈസൻസുകൾ അനുവദിക്കുകയെന്ന് ഗൈഡ് ബുക്ക് പറയുന്നു. വിദ്യാഭ്യാസ രംഗത്ത് സ്വകാര്യ മേഖലയുടെ പങ്ക് വലിയ തോതിൽ ഉയർത്തുന്നതിന് വിഷൻ 2030 പദ്ധതി ലക്ഷ്യമിടുന്നുണ്ട്. 

Latest News