Sunday , June   16, 2019
Sunday , June   16, 2019

വിരമിച്ച അനസ്  ഇന്ത്യന്‍ ക്യാമ്പില്‍ 

ന്യൂദല്‍ഹി - രാജ്യാന്തര ഫുട്‌ബോളില്‍ നിന്ന് വിരമിച്ച മലയാളി ഡിഫന്റര്‍ അനസ് എടത്തൊടിക തിരിച്ചുവരുന്നു. അനസിനെ ഇന്റര്‍കോണ്ടിനന്റല്‍ കപ്പിനുള്ള ഇന്ത്യന്‍ ക്യാമ്പില്‍ ഉള്‍പെടുത്തി. കഴിഞ്ഞ ജനുവരിയിലാണ് അനസ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഇന്ത്യന്‍ ടീം ഏഷ്യന്‍ കപ്പില്‍ ആദ്യ റൗണ്ടില്‍ പുറത്തായ ശേഷം. അനസ് 18 തവണ ഇന്ത്യക്കു കളിച്ചിരുന്നു. 
ക്യാമ്പിലേക്ക് ക്ഷണിക്കപ്പെട്ടവരില്‍ മലയാളി മിഡ്ഫീല്‍ഡര്‍ ആശിഖ് കുരുണിയനുമുണ്ട്. ഫോര്‍വേഡുകളായ സഹല്‍ അബ്ദുല്‍മജീദ്, ജോബി ജസ്റ്റിന്‍ എന്നിവരും മുപ്പത്തഞ്ചംഗ പ്രാഥമിക ടീമില്‍ സ്ഥാനം നിലനിര്‍ത്തി.